ചിറ്റൂർ: ചിറ്റൂർ ജംഗ്ഷൻ മുതൽ വണ്ടിത്താവളം വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്നുമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
റോഡ് നവീകരണത്തിന്റെ ഭാഗമായി മേയ് നാലിനു താമരക്കുളത്തെ കലുങ്ക് പുനരുദ്ധാരണ പ്രവൃത്തി ആരംഭിച്ചപ്പോൾ ഭാരവാഹനങ്ങൾക്കു മാത്രമാണ് ഇതുവഴി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
മഴ കനത്തതോടെ അടുത്തദിവസം മുതൽ കലുങ്കിനുതാഴെയുള്ള കനാലിലൂടെ വെള്ളം തുറന്നു വിടുന്നതിനാലാണ് പൂർണമായും മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്നു എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.