Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrafficRestrictions

Europe

ഇ​യു പ്ര​സി​ഡ​ൻ​സി മീ​റ്റിം​ഗ്: ഡ​ബ്ലി​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന യൂ​റോ​പ്പ്യ​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ൻ​സി മീ​റ്റിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മാ​സം 10 മു​ത​ൽ 13 വ​രെ ഡ​ബ്ലി​നി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. ഡ​ബ്ലി​ൻ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ് മീ​റ്റിം​ഗ്.

ത​ല​സ്ഥാ​ന ന​ഗ​രം ക​ണ്ട​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. വ്യാ​ഴം വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ​ബ്ലി​നി​ൽ ഇ​യു പ്ര​സി​ഡ​ൻ​സി മീ​റ്റിം​ഗ്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ത്താം തീ​യ​തി മു​ത​ൽ സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രും ഗ​വ​ൺ​മെ​ന്‍റ് മേ​ധാ​വി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തും.

സി​റ്റി സെ​ന്‍റ​റി​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​നു സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം അ​ട​ക്കം ത​ട​സ​പ്പെ​ടും. ഈ ​പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ചി​ടും. ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു പോ​ലും സു​ര​ക്ഷാ​പ​രി​ശോ​ധ​ന നേ​രി​ടേ​ണ്ടി വ​രും.

ബാ​ൾ​സ്‌​ബ്രി​ഡ്ജ്, ബാ​ഗെ​ട്ട് സ്ട്രീ​റ്റ്, മെ​റി​യോ​ൺ റോ​ഡ്, മെ​സ്‌​പി​ൽ റോ​ഡ്, ലീ​സ​ൺ സ്ട്രീ​റ്റ്, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഗ്രീ​ൻ, കെ​വി​ൻ സ്ട്രീ​റ്റ്, ബ്രൈ​ഡ് സ്ട്രീ​റ്റ്, നോ​ർ​ത്ത് വാ​ൾ കീ, ഫി​റ്റ്‌​സ്‌​വി​ല്യം സ്ട്രീ​റ്റ്, മെ​റി​യോ​ൺ സ്‌​ക്വ​യ​ർ നോ​ർ​ത്ത്,ക്ലെ​യ​ർ സ്ട്രീ​റ്റ്, കി​ൽ​ഡെ​യ​ർ സ്ട്രീ​റ്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഡ​ബ്ലി​ൻ സി​റ്റി സെന്‍റ​റി​ലു​ട​നീ​ളം വ​ലി​യ ത​ട​സ​ങ്ങ​ളാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് ത​ട​സ​ങ്ങ​ൾ നേ​രി​ട്ടേ​ക്കാം എ​ന്ന​തി​നാ​ൽ നേ​ര​ത്തെ യാ​ത്ര ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. ബ​സ്, ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ അ​താ​ത് വെ​ബ്സൈ​റ്റു​ക​ളി​ൽ ക​യ​റി പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്.

Latest News

Corehub Up