Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Pooram

Thrissur

പൂ​ര​ന​ഗ​രി​യി​ൽ ട്രീ ​പൂ​രം

തൃ​ശൂ​ർ: മ​ഞ്ഞു​കാ​ല​ത്തി​ന്‍റെ കു​ളി​രും മ​ന​സി​ൽ ക്രി​സ്മ​സ് പാ​ട്ടു​ക​ളു​ടെ ഈ​ണ​വു​മാ​യി നാ​ടും ന​ഗ​ര​വും ക്രി​സ്മ​സ് തി​ര​ക്കി​ൽ. പു​ത്ത​ൻ​പ​ള്ളി​യും പ​രി​സ​ര​വും ചു​വ​പ്പും വെ​ള്ള​യും നി​റ​ങ്ങ​ള​ണി​ഞ്ഞു. ന​ഗ​ര​വി​പ​ണി​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ നേ​ടു​ന്ന​തു പു​തു​മ​യാ​ർ​ന്ന ക്രി​സ്മ​സ് ട്രീ​ക​ളാ​ണ്. 40 രൂ​പ​യു​ടെ മി​നി​യേ​ച്ച​ർ മു​ത​ൽ 20,000 രൂ​പ​യു​ടെ പ​ടു​കൂ​റ്റ​ൻ ട്രീ​ക​ൾ​വ​രെ വി​പ​ണി​യി​ൽ നി​ര​ന്നു.


മ​ഞ്ഞു​പു​ത​ച്ച മ​ര​ങ്ങ​ൾ;മ​നം ക​വ​ർ​ന്ന് സ്നോ ​ട്രീ


ഇ​ത്ത​വ​ണ മ​നം ക​വ​രു​ന്ന​ത് വൈ​റ്റ്സ്നോ ട്രീ​ക​ളാ​ണ്. മ​ഞ്ഞു​ പു​ത​ച്ചു​നി​ൽ​ക്കു​ന്ന പൈ​ൻ മ​ര​ങ്ങ​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്ന ഈ ​ട്രീ​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റെ​യാ​ണ്. പൂ​ർ​ണ​മാ​യി മ​ഞ്ഞു​പു​ത​ച്ച​വി​ധം വെ​ളു​ത്ത ഇ​ല​ക​ളും ശി​ഖ​ര​ങ്ങ​ളു​മാ​യി നി​ർ​മി​ച്ച ഇ​വ​യ്ക്ക് ഏ​ക​ദേ​ശം 3,500 രൂ​പ​ യാ​ണ് വി​ല (അ​ഞ്ച​ടി).


ഇ​ല​ക​ൾ​ക്കു​പ​ക​രം വ​ർ​ണ​പ്പൂ​ക്ക​ളും ശ​ല​ഭ​ങ്ങ​ളും വി​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ലി​ല്ലി​പ്പൂ ട്രീ​ക​ൾ (1,500 രൂ​പ മു​ത​ൽ) ഇ​ത്ത​വ​ണ​ത്തെ പു​തു​മ​യാ​ണ്.
ഒ​റി​ജി​ന​ൽ​മ​രം പോ​ലെ തോ​ന്നി​ക്കു​ന്ന 12 അ​ടി​യു​ള്ള രാ​ജ​കീ​യ ട്രീ​യ്ക്ക് 19,500 രൂ​പ​യാ​ണ് നി​ര​ക്ക്.


മി​ന്നി​ത്തി​ള​ങ്ങാ​ൻഎ​ൽ​ഇ​ഡി ട്രീ​ക​ൾ


സി​ൽ​വ​ർ, ബ്ലൂ, ​റോ​സ്, റെ​ഡ് ആ​ൻ​ഡ് ബ്ലാ​ക്ക് ഷേ​ഡു​ക​ളി​ലു​ള്ള ട്രീ​ക​ൾ ന​ഗ​ര​ത്തി​ലെ ഷോ​പ്പു​ക​ളെ വ​ർ​ണാ​ഭ​മാ​ക്കു​ന്നു. പ്ല​ഗ് കു​ത്തി​യാ​ൽ സ്വ​യം ക​ത്തു​ന്ന ലൈ​റ്റു​ക​ൾ പി​ടി​പ്പി​ച്ച ഇ​ൻ​ബി​ൽ​റ്റ് ലൈ​റ്റ് ട്രീ​ക​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ ഡി​മാ​ൻ​ഡ് കൂ​ടു​ത​ൽ. അ​ല​ങ്കാ​ര​പ്പ​ണി​ക​ൾ എ​ളു​പ്പ​മാ​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത.


ടെ​ൻ​ഷ​ൻ വേ​ണ്ട...​വി​ല കൂ​ട്ടി​യി​ട്ടി​ല്ല


വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ഭീ​ഷ​ണി​ക​ൾ​ക്കി​ട​യി​ലും സാ​ധാ​ര​ണ​ക്കാ​രെ നി​രാ​ശ​രാ​ക്കാ​തെ, ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​തേ നി​ര​ക്കി​ലാ​ണ് മി​ക്ക വ്യാ​പാ​രി​ക​ളും ട്രീ​ക​ൾ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി ട്രീ​ക​ളു​ടെ വ​ൻ​ശേ​ഖ​രം തൃ​ശൂ​രി​ലേ​ക്ക് ഒ​ഴു​കി​യി​ട്ടു​ണ്ട്.
കു​ട്ടി​ക​ളു​ള്ള വീ​ടു​ക​ളി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ ആ​വ​ശ്യ​ക്കാ​ർ എ​ത്തു​ന്ന​ത്. ന​ക്ഷ​ത്ര​ങ്ങ​ൾ​ക്കും എ​ൽ​ഇ​ഡി ലൈ​റ്റു​ക​ൾ​ക്കും പു​റ​മെ സാ​ന്താ​ക്ലോ​സ് രൂ​പ​ങ്ങ​ൾ​ക്കും ഇ​ത്ത​വ​ണ പ്രി​യ​മേ​റെ​യാ​ണെ​ന്നു ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു.
ക്രി​സ്മ​സ് വൈ​ബി​ൽ ന​ഗ​രം
ക്രി​സ്മ​സ് ട്രീ​ക​ളും ലൈ​റ്റു​ക​ളും നി​റ​ഞ്ഞ​തോ​ടെ ന​ഗ​രം പൂ​ർ​ണ​മാ​യും ക്രി​സ്മ​സ് വൈ​ബി​ലേ​ക്കു മാ​റി​ക്ക​ഴി​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ല​ക്കു​റ​വ് പ്ര​ഖ്യാ​പി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് വ്യാ​പാ​രി​ക​ൾ. 

Latest News

Corehub Up