Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tree Feller Worker

Kannur

കാ​ലിനു മുറിവേറ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ മ​രം​വെ​ട്ട് തൊ​ഴി​ലാ​ളി​യെ ര​ക്ഷി​ച്ചു

കൂ​ത്തു​പ​റ​മ്പ്: മ​രം വെ​ട്ടു​ന്ന​തി​നി​ടെ കാ​ലി​ന് മു​റി​വേ​റ്റ് മ​ര​ത്തി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക്ക് ര​ക്ഷ​കരാ​യി ഫ​യ​ർ ഫോ​ഴ്സും നാ​ട്ടു​കാ​രും. ചെ​റു​വാ​ഞ്ചേ​രി ക​ണ്ണ​വം ഉ​ന്ന​തി​യി​ലെ പ്ര​ഭു​വി​നെ​യാ​ണ് സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സൗ​ത്ത് പാ​ട്യം യു​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ എം. ​ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടു​പ​റ​മ്പി​ലെ മ​രം വെ​ട്ടു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ഭു മ​ര​ത്തി​ൽ കു​ടു​ങ്ങി​പ്പോ​യ​ത്.

മ​രം​വെ​ട്ട് യ​ന്ത്രം കൊ​ണ്ട് കാ​ലി​ന് മു​റി​വേ​റ്റ പ്ര​ഭു ക്ഷീ​ണി​ത​നാ​യി മ​ര​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ര​നാ​യ ഷൈ​ജു മാ​റോ​ളി മ​ര​ത്തി​ൽ ക​യ​റി ഇ​യാ​ളെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തു​ന്ന​തു​വ​രെ സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി. കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഫ​യ​ർ​ഫോ​ഴ്സെ​ത്തി ലേ​ഡ​റും റോ​പ്പും റ​സ്ക്യൂ നെ​റ്റും ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​രു​ടെ കൂ​ടി സ​ഹാ​യ​ത്തോ​ടെ​യാ​ണ് സു​ര​ക്ഷി​ത​മാ​യി താ​ഴെ എ​ത്തി​ച്ച​ത്.

നേ​ര​ത്തെ ത​ന്നെ സ​ജ്ജ​മാ​ക്കി വ​ച്ച ആം​ബു​ല​ൻ​സി​ൽ പ്ര​ഭു​വി​നെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പാ​നൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​സ്. വ​രു​ൺ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ കെ. ​ദി​പു​കു​മാ ർ, ​സു​നി​ൽ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ നി​രൂ​പ്, അ​നി​ൽ, കൂ​ത്തു​പ​റ​മ്പ് ഫ​യ​ർ സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. ജ​യ​രാ​ജ​ൻ, അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​സ​ജി​ത്ത്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ വി​ജേ​ഷ് തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Latest News

Corehub Up