ചിറ്റൂർ: സൗദാംബിക ജംഗ്ഷനിൽ വ്യാപാരസ്ഥാപനങ്ങൾക്ക് സമീപം റോഡിലേക്ക് ചെരിഞ്ഞ ആൽമരം മുറിച്ചിനീക്കണമെന്നാവശ്യം. നിരവധി വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാതയിലാണ് മരം അപകടഭീഷണിയായി നിൽക്കുന്നത്. മഴ വീണ്ടും ശക്തമായാൽ മരം നിലംപതിക്കാവുന്ന നിലയിലാണുള്ളത്.
കെട്ടിടത്തിന്റെ ഭിത്തിയോടു ചേർന്നാണ് മരംനിൽക്കുന്നത്. വെയിൽസമയങ്ങളിൽ ഈ മരത്തിനു താഴെ വാഹനങ്ങൾ പതിവായി നിർത്തിയിടാറുണ്ട്. ചിറ്റൂർ ജിയുപി സ്കൂളിലേക്ക് വിദ്യാർഥികൾ സഞ്ചരിക്കുന്നതും അപകടഭീഷണിയിലുള്ള മരത്തിനടിയിലൂടെയാണ്.