മരങ്ങാട്ടുപിള്ളി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മരങ്ങാട്ടുപിള്ളി സഹകരണബാങ്ക് ഭാഗമായി വിവിധയിനം ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
തേക്ക്, ചന്ദനം തുടങ്ങിയ വൃക്ഷത്തൈകളും പ്ലാവ്, മാവ്, റംബുട്ടാന്, മാംഗോസ്റ്റിന്, പേര, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷത്തൈകളുമാണ് വിതരണം നടത്തിയത്.1,50,000 രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്.
ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം, സി.ജി. ശ്രീജ ഏറത്തുരുത്തി ഇല്ലത്തിന് തൈകൾ നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്മാന് ജോണ്സണ് പുളിക്കീല്‍, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, സെക്രട്ടറി ജോജിന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു