Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TreeCollapse

സ്കൂ​ൾ ബ​സി​ന് മു​ക​ളി​ൽ മ​രം വീ​ണ് അ​ഞ്ച് ​വ​യ​സു​കാ​രി മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ​യെ​യും കാ​റ്റി​നെ​യും തു​ട​ർ​ന്ന് സ്കൂ​ൾ ബ​സി​ന് മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് അ​ഞ്ചു​വ​യ​സു​കാ​രി മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. യു​കെ​ജി വി​ദ്യാ​ർ​ഥി​നി ചി​ര​ണ്വി​യാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ബ​സി​ന് മു​ക​ളി​ലേ​ക്കാ​ണ് റോ​ഡ​രി​കി​ലെ മ​രം വീ​ണ​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ചി​ര​ണ്വി​യെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റ് ര​ണ്ട് കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ൽ​കി​വ​രി​ക​യാ​ണ്.

Latest News

Corehub Up