Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tri-Tala Panchayat

Kottayam

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ ഒ​ന്നി​പ്പി​ച്ച് മ​ണി​മ​ല പ​ള്ളി​യു​ടെ ആ​ദ​ര​വ്

മ​ണി​മ​ല: മ​ണി​മ​ല ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല, വെ​ള്ളാ​വൂ​ർ,കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. 2025ലെ ​വി​ജ​യി​ക​ളാ​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ മ​ണി​മ​ല ഫൊ​റോ​നാ​പ​ള്ളി ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ന് എ​ത്തി​ച്ചേ​രു​ക​യാ​യി​രു​ന്നു. മ​ണി​മ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു സ്വീ​ക​ര​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ഒ​രു​ക്കു​ന്ന​ത്.


ഫൊ​റോ​ന​യി​ലെ മ​ണി​മ​ല, വെ​ള്ളാ​വൂ​ർ, കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഇ​ട​വ​ക വൈ​ദി​ക​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും, പാ​രി​ഷ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും സം​യു​ക്ത​മാ​യാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കൂ​ടി​ക്കാ​ഴ്ച സം​ഘ​ടി​പ്പി​ച്ച​ത്.


ഫൊ​റോ​ന വി​കാ​രി ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ നെ​ടും​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ക​രി​മ്പ​ന​ക്കു​ളം ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് കു​ന്നി​ൽ, ചു​ങ്ക​പ്പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ടോ​ണി മ​ണി​യ​ൻ​ചി​റ, മ​ണി​മ​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പു​ത്ത​ൻ​ചി​റ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​നു ചി​റ​യി​ൽ, ഇ​ട​വ​ക പ്ര​തി​നി​ധി ജോ​സ് സി. ​വ​ർ​ഗീ​സ് ചെ​മ്മ​ര​പ്പ​ള്ളി, പാ​രി​ഷ് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ അ​ജി​ത്ത് മു​തി​ര​മ​ല, തോ​മ​സ് കു​ന്ന​പ്പ​ള്ളി, ആ​ശ ജോ​യി, സ​തീ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

Latest News

Corehub Up