Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrialCourt

നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷകയുടെ ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക ടി.ബി. മിനി ഹൈക്കോടതിയില്‍. ജഡ്ജി തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഹൈക്കോടി സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കണമെന്നാണ് അഭിഭാഷകയുടെ ആവശ്യം.

വിചാരണക്കാലയളവില്‍ അഭിഭാഷക കോടതിയില്‍ എത്തിയത് 10 ദിവസത്തില്‍ താഴെ മാത്രമാണെന്നും അര മണിക്കൂര്‍ മാത്രമാണ് കോടതിയില്‍ ഉണ്ടാകാറുളളതെന്നും ആ സമയം ഉറങ്ങുകയാണ് പതിവെന്നുമായിരുന്നു കോടതി വിമര്‍ശിച്ചത്.

വിശ്രമസ്ഥലം എന്ന രീതിയിലാണ് ടി.ബി. മിനി കോടതിയിലെത്തുന്നത്. എന്നിട്ടാണ് അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളത് എന്നായിരുന്നു കോടതിയലക്ഷ്യ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ജഡ്ജിയുടെ വിമര്‍ശനം.

Latest News

Corehub Up