Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrialRoom

വസ്ത്രശാലയിലെ ട്രയൽ റൂമിൽ പതിനെട്ടുകാരി കൊല്ലപ്പെട്ട നിലയിൽ

ന്യൂഡൽഹി: ഡൽഹിയിലെ വസ്ത്രശാലയിലെ ട്രയൽ റൂമിൽ പതിനെട്ടുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വെസ്റ്റ് ഡൽഹി സ്വദേശിനിയായ ശബ്‌നം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മുൻ സുഹൃത്തായ സൂരജ് എന്ന യുവാവിനെ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തു.

മോതി നഗർ മെട്രോ സ്റ്റേഷന് സമീപമുള്ള ടെക്സ്റ്റൈൽസ് ഷോറൂമിൽ ശനിയാഴ്ച വൈകുന്നേരമാണ് കൊലപാതകം നടന്നത്. ഷോറൂമിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട ശബ്‌നം. ജോലി അവസാനിക്കാറായ സമയത്ത് ഷോറൂമിലെത്തിയ പ്രതി യുവതിയെ ട്രയൽ റൂമിലേക്ക് വിളിച്ചുകൊണ്ടുപോയി മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു എന്നാണ് പൊലിസ് വ്യക്തമാക്കുന്നത്.

രാത്രി ഒമ്പതോടെ ഷോറൂം അടയ്ക്കുന്നതിന് മുന്നോടിയായി ജീവനക്കാർ നടത്തിയ പരിശോധനയിലാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. കൃത്യത്തിന് ശേഷം നഗരത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പൊലിസ് പിടികൂടിയത്.

മുൻപ് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഏതാനും മാസങ്ങളായി അകൽച്ചയിലായിരുന്നുവെന്നും, പ്രണയപ്പകയോ വ്യക്തിപരമായ തർക്കങ്ങളോ ആകാം കൊലപാതകത്തിന് പിന്നിലെന്നുമാണ് പൊലിസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Latest News

Corehub Up