Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribal Belt Gains

രാ​ജ​സ്ഥാ​ൻ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി​ക്ക് വ​ൻ മു​ന്നേ​റ്റം; ഭ​ര​ണ​സ​മി​തി​ക​ളി​ൽ ബ​ഹു​ദൂ​രം മു​ന്നി​ൽ

ജ​യ്പൂ​ർ: രാ​ജ​സ്ഥാ​ൻ ന​ഗ​ര​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ മു​ന്നേ​റ്റ​വു​മാ​യി ബി​ജെ​പി. സം​സ്ഥാ​ന​ത്തെ പ​ത്ത് മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ൽ ഒ​ൻ​പ​തി​ലും ബി​ജെ​പി ഭ​ര​ണ​സ​മി​തി (ബോ​ർ​ഡ്) രൂ​പീ​ക​രി​ച്ചു. ആ​കെ​യു​ള്ള ന​ഗ​ര പ്രാ​ദേ​ശി​ക സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ 204 ഇ​ട​ങ്ങ​ളി​ൽ ബി​ജെ​പി അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ, കോ​ൺ​ഗ്ര​സി​ന് 96 ഇ​ട​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഭ​ര​ണം നേ​ടാ​നാ​യ​ത്.

മു​ഖ്യ​മ​ന്ത്രി ഭ​ജ​ൻ ലാ​ൽ ശ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​വും ‌താ​ഴേ​ത്ത​ട്ടി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ബി​ജെ​പി​ക്ക് ഈ ​കൂ​റ്റ​ൻ വി​ജ​യ​മൊ​രു​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ​ത് ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ബി​ജെ​പി ഉ​ണ്ടാ​ക്കി​യ നേ​ട്ട​മാ​ണ്. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ബ​ൻ​സ്വാ​ര, ദു​ൻ​ഗ​ർ​പൂ​ർ, പ്ര​താ​പ്ഗ​ഢ് ജി​ല്ല​ക​ളി​ലെ ഒ​ൻ​പ​ത് ന​ഗ​ര​സ​ഭ​ക​ളി​ൽ ഏ​ഴ് എ​ണ്ണ​ത്തി​ലും ബി​ജെ​പി ഭ​ര​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ, ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വ​ൻ മു​ന്നേ​റ്റം ന​ട​ത്തി​യ ഭാ​ര​ത് ആ​ദി​വാ​സി പാ​ർ​ട്ടി​ക്ക് ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് വ​ലി​യ തി​രി​ച്ച​ടി​യാ​യി. ആ​ദി​വാ​സി ഭൂ​രി​പ​ക്ഷ മേ​ഖ​ല​ക​ളി​ലെ ഒ​രു ന​ഗ​ര​സ​ഭ​യി​ൽ പോ​ലും ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ച്ചി​ല്ല.

ശ​ക്ത​മാ​യ സം​ഘ​ട​നാ സം​വി​ധാ​ന​ത്തി​ന്‍റെ അ​ഭാ​വ​മാ​ണ് ബി​എ​പി​ക്ക് വി​ന​യാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം, വി​ക​സ​ന മു​ദ്രാ​വാ​ക്യ​ങ്ങ​ളും ആ​ർ​എ​സ്എ​സി​ന്‍റെ ഉ​പ​സം​ഘ​ട​ന​യാ​യ വ​ന​വാ​സി ക​ല്യാ​ൺ പ​രി​ഷ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മേ​ഖ​ല​യി​ൽ ബി​ജെ​പി​ക്ക് അ​ടി​ത്ത​റ പാ​കാ​ൻ സ​ഹാ​യി​ച്ചു. അ​ടു​ത്ത​താ​യി വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്തീ​രാ​ജ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കും ബി​ജെ​പി തു​ട​ക്കം കു​റി​ച്ചു​ക​ഴി​ഞ്ഞു.

Latest News

Corehub Up