Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TripleMedal

ഏഷ്യൻ ഗെയിംസ് അ​ത്‌ല​റ്റി​ക്‌​സി​ല്‍ ട്രി​പ്പി​ള്‍ മെ​ഡ​ല്‍

ന​ഗോ​യ: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ എ​ട്ടാം​ദി​ന​മാ​യ ഇ​ന്ന​ലെ അ​ത്‌ല​റ്റി​ക്‌​സി​ല്‍​നി​ന്ന് ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ എ​ത്തി​യ​ത് ര​ണ്ടു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും അ​ട​ക്കം മൂ​ന്നു മെ​ഡ​ല്‍. പു​രു​ഷ വി​ഭാ​ഗം മാ​ര​ത്ത​ണി​ല്‍ സാ​വ​ന്‍ ബ​ര്‍​വാ​ളും ഷോ​ട്ട്പു​ട്ടി​ല്‍ ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗ് തോ​റും വെ​ള്ളി സ്വ​ന്ത​മാ​ക്കി. വ​നി​താ 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ പ്രാ​ചി ചൗ​ധ​രി​യു​ടെ വ​ക​യാ​യി​രു​ന്നു വെ​ങ്ക​ലം.

സിംഗ് ഈസ് കിംഗ് ‍

തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗ് ഷോ​ട്ട്പു​ട്ടി​ല്‍ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ര​ണ്ടു ഗെ​യിം​സി​ലും സ്വ​ര്‍​ണ ജേ​താ​വാ​യി​രു​ന്ന ത​ജീ​ന്ദ​ര്‍​പാ​ല്‍, ഇ​ന്ന​ലെ വെ​ള്ളി​യി​ല്‍ തൃ​പ്തി​പ്പെ​ട്ടു. ഇ​റാ​ന്‍റെ ത​യ്ബി​സി മു​ഹ​മ്മ​ദ്രെ​സ​യു​ടെ റി​ക്കാ​ര്‍​ഡ് ഏ​റാ​ണ് ത​ജീ​ന്ദ​ര്‍​സിം​ഗി​നെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി​യ​ത്.

ര​ണ്ടാം ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ 20.81 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് ഇ​റാ​ന്‍ താ​രം ഗെ​യിം​സ് റി​ക്കാ​ര്‍​ഡ് കു​റി​ച്ചു. ത​ജീ​ന്ദ​ര്‍​പാ​ല്‍ സിം​ഗ്, അ​ഞ്ചാം ശ്ര​മ​ത്തി​ല്‍ 20.64 മീ​റ്റ​ര്‍ എ​റി​ഞ്ഞ് വെ​ള്ളി​യി​ലെ​ത്തു​ക​യാ​യി​രു​ന്നു.

സാ​വ​ന്‍, പ്രാ​ചി

വ​നി​താ 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഉ​ജ്വ​ല പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് പ്രാ​ചി ചൗ​ധ​രി വെ​ങ്ക​ലം അ​ണി​ഞ്ഞ​ത്. ഫൈ​ന​ലി​ല്‍ ഇ​ടം​നേ​ടി​യ താ​ര​ങ്ങ​ളി​ല്‍ ആ​റാം സ്ഥാ​ന​ത്തു​മാ​ത്ര​മാ​യി​രു​ന്നു പ്രാ​ചി​യു​ടെ പ്ര​ക​ട​നം. എ​ന്നാ​ല്‍, ഫൈ​ന​ലി​ല്‍ എ​തി​രാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ ഓ​ടി​ത്തോ​ല്‍​പ്പി​ച്ച് പ്രാ​ചി പോ​ഡി​യം ഫി​നി​ഷ് ന​ട​ത്തി.

53.21 സെ​ക്ക​ന്‍​ഡി​ലാ​യി​രു​ന്നു പ്രാ​ചി ഒ​രു ലാ​പ്പ് പോ​രാ​ട്ടം ഓ​ടി​ത്തീ​ര്‍​ത്ത​ത്.
പു​രു​ഷ​ന്മാ​രു​ടെ മാ​ര​ത്ത​ണി​ല്‍ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ​യാ​യി​രു​ന്നു സാ​വ​ന്‍ ബ​ര്‍​വാ​ള്‍ വെ​ള്ളി​യ​ണി​ഞ്ഞ​ത്. 2:11:37 സെ​ക്ക​ന്‍​ഡി​ല്‍ ഇ​ന്ത്യ​ന്‍ താ​രം ഫി​നി​ഷിം​ഗ് ലൈ​ന്‍ ക​ട​ന്നു. ജ​പ്പാ​ന്‍റെ ഇ​ചി​താ​ക യാ​മാ​ഷി​ത​യ്ക്കാ​ണ് (2:10:49) സ്വ​ര്‍​ണം. ചൈ​ന​യു​ടെ പി​യൂ ഫെ​ങ് (2:12:13) വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

Latest News

Corehub Up