Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrivandrumRoyal

ട്രി​വാ​ൻ​ഡ്ര​ത്തി​നു രാ​ജ​കീ​യ ജ​യം

കാ​​ര്യ​​വ​​ട്ടം: കൊ​​ച്ചി മു​​ന്നോ​​ട്ടു​​വ​​ച്ച വ​​ന്പ​​ൻ ല​​ക്ഷ്യം ഗോ​​വി​​ന്ദ് ദേ​​വ് പൈ​​യു​​ടെ ത​​ക​​ർ​​പ്പ​​ൻ ബാ​​റ്റിം​​ഗ് മി​​ക​​വി​​ൽ അ​​നാ​​യാ​​സം മ​​റി​​ക​​ട​​ന്ന് ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സി​​ന് രാ​​ജ​​കീ​​യ ജ​​യം. ജ​​യ​​ത്തോ​​ടെ കേ​​ര​​ള ക്രി​​ക്ക​​റ്റ് ലീ​​ഗ് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ റോ​​യ​​ൽ​​സ് ഒ​​ന്നാ​​മ​​തെ​​ത്തി. കൊ​​ച്ചി മു​​ന്നോ​​ട്ടു​​വ​​ച്ച 197 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം ട്രി​​വാ​​ൻ​​ഡ്രം 18.2 ഓ​​വ​​റി​​ൽ മ​​റി​​ക​​ട​​ന്നു. സ്കോ​​ർ: കൊ​​ച്ചി ബ്ല്യൂ​​ടൈ​​ഗേ​​ഴ്സ്- 20 ഓ​​വ​​റി​​ൽ 196/7. ട്രി​​വാ​​ൻ​​ഡ്രം റോ​​യ​​ൽ​​സ്- 18.2 ഓ​​വ​​റി​​ൽ 197/2.

കൊ​​ച്ചി പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ 197 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ല​​ക്ഷ്യം പ​​ത്ത് പ​​ന്തു​​ക​​ൾ ബാ​​ക്കി​​നി​​ൽ​​ക്കേ​​യാ​​ണ് ട്രി​​വാ​​ൻ​​ഡ്രം മ​​റി​​ക​​ട​​ന്ന​​ത്. സെ​​ഞ്ചു​​റി കു​​തി​​പ്പു ന​​ട​​ത്തി​​യ ഗോ​​വി​​ന്ദ് പൈ​​യു​​ടെ യും ക്യാ​​പ്റ്റ​​ൻ കൃ​​ഷ്ണ​​പ്ര​​സാ​​ദി​​ന്‍റെ അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​ടെ​​യും റി​​ക്കാ​​ർ​​ഡ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് ടീ​​മി​​ന് അ​​നാ​​യാ​​സ ജ​​യം ഒ​​രു​​ക്കി​​യ​​ത്.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​നു 12 റ​​ണ്‍​സെ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ടു വി​​ക്ക​​റ്റു​​ക​​ൾ ന​​ഷ്ട​​മാ​​യി. ര​​ണ്ടു റ​​ണ്‍​സെ​​ടു​​ത്ത അ​​ഭി​​ഷേ​​ക് ജെ. ​​നാ​​യ​​രും നാ​​ലു റ​​ണ്‍​സെ​​ടു​​ത്ത സു​​ധീ​​ഷ് മോ​​ഹ​​ന​​നു​​മാ​​ണ് വേ​​ഗം മ​​ട​​ങ്ങി​​യ​​ത്. പി​​ന്നാ​​ലെ ഒ​​ത്തു​​ചേ​​ർ​​ന്ന ക്യാ​​പ്റ്റ​​ൻ കൃ​​ഷ്ണ​​പ്ര​​സാ​​ദ് - ഗോ​​വി​​ന്ദ് ദേ​​വ്

പൈ ​​സ​​ഖ്യം കൊ​​ച്ചി​​യു​​ടെ ബൗ​​ള​​ർ​​മാ​​രെ ത​​ല​​ങ്ങും വി​​ല​​ങ്ങും പാ​​യി​​ച്ചു.10 ഓ​​വ​​ർ പി​​ന്നി​​ട്ട​​പ്പോ​​ൾ ട്രി​​വാ​​ൻ​​ഡ്രം സ്കോ​​ർ 100 ക​​ട​​ന്നു. തു​​ട​​ർ​​ന്ന് ട്രി​​വാ​​ൻ​​ഡ്ര​​ത്തി​​ന്‍റെ സ്കോ​​ർ അ​​തി​​വേ​​ഗം ഉ​​യ​​ർ​​ന്നു. കെ​​സി​​എ​​ൽ സീ​​സ​​ണ്‍ മൂ​​ന്നി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കൂ​​ട്ടു​​കെ​​ട്ടാ​​ണ് കൃ​​ഷ്ണ​​പ്ര​​സാ​​ദ്-​​ഗോ​​വി​​ന്ദ് സ​​ഖ്യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 185 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടാ​​ണ് ഇ​​രു​​വ​​രും ചേ​​ർ​​ന്നു കാ​​ര്യ​​വ​​ട്ട​​ത്ത് പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ​​ത്.

Latest News

Corehub Up