Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trump:

വെനസ്വേലയിൽ തിരിച്ചെത്തും, നൊബേൽ പുരസ്കാരം ട്രംപുമായി പങ്കുവയ്ക്കും: മരിയ മച്ചാഡോ

ന്യൂ​​​യോ​​​ർ​​​ക്ക്: വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നു ന​​​ന്ദി പ​​​റ​​​ഞ്ഞ് വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് മ​​​രി​​​യ കൊ​​​റി​​​ന മ​​​ച്ചാ​​​ഡോ.

ത​​​നി​​​ക്കു ല​​​ഭി​​​ച്ച സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം ട്രം​​​പു​​​മാ​​​യി പ​​​ങ്കി​​​ടു​​​മെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ ടി​​​വി ചാ​​​ന​​​ലി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ മ​​​രി​​​യ പ​​​റ​​​ഞ്ഞു.

സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ പു​​​ര​​​സ്കാ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച ഒ​​​ക്‌​​​ടോ​​​ബ​​​ർ 10നു ​​​ശേ​​​ഷം ട്രം​​​പു​​​മാ​​​യി സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്ന് മ​​​രി​​​യ വ്യ​​​ക്ത​​​മാ​​​ക്കി. നൊ​​​ബേ​​​ൽ വെ​​​ന​​​സ്വേ​​​ല​​​ൻ ജ​​​ന​​​ത​​​യ്ക്കു ല​​​ഭി​​​ച്ച പു​​​ര​​​സ്കാ​​​ര​​​മാ​​​ണ്. അ​​​തു ട്രം​​​പി​​​നു ന​​​ല്കാ​​​നും പ​​​ങ്കു​​​വ​​​യ്ക്കാ​​​നും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നു.
വെ​​​ന​​​സ്വേ​​​ല​​​യി​​​ലേ​​​ക്ക് ഉ​​​ട​​​ൻ മ​​​ട​​​ങ്ങാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി മ​​​രി​​​യ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മ​​​രി​​​യ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, മ​​​ഡു​​​റോ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ മ​​​രി​​​യ​​​യു​​​ടെ ഭ​​​ര​​​ണം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ട്രം​​​പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഭ​​​ര​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ശേ​​​ഷി മ​​​രി​​​യ​​​യ്ക്കി​​​ല്ലെ​​​ന്നും വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ മ​​​രി​​​യ​​​യെ ആ​​​രും ബ​​​ഹു​​​മാ​​​നി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു​​​മാ​​​ണ് ട്രം​​​പ് പ​​​റ​​​ഞ്ഞ​​​ത്.

സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ൽ ട്രം​​​പി​​​ന് മ​​​രി​​​യ​​​യോ​​​ടു നീ​​​ര​​​സ​​​മു​​​ള്ള​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. പു​​​ര​​​സ്കാ​​​രം വേ​​​ണ​​​മെ​​​ന്ന് ട്രം​​​പ് പ​​​ര​​​സ്യ​​​മാ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. മ​​​രി​​​യ പു​​​ര​​​സ്കാ​​​രം ത്യ​​​ജി​​​ച്ച് ത​​​നി​​​ക്കു കൈ​​​മാ​​​റു​​​മെ​​​ന്നു​​​വ​​​രെ ട്രം​​​പ് ആ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്രേ!

Latest News

Corehub Up