Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TrumpWarns

എന്നെ തൊ​ട്ടാ​ൽ ക​ളി മാ​റും, ഇ​റാ​ൻ പി​ന്നെ ഭൂ​മു​ഖ​ത്തു​ണ്ടാ​കി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ൺ: ത​നി​ക്കെ​തി​രെ വ​ധ​ശ്ര​മ​മു​ണ്ടാ​യാ​ൽ ഇ​റാ​ൻ ഇ​തു​വ​രെ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള അ​തി​ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കാ​ൻ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ഡൊ​ണാ​ൾ​ഡ് ട്രം​പ്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​റാ​ൻ ത​ന്നെ ല​ക്ഷ്യം വെ​ച്ചി​രി​ക്കു​ക​യാ​ണ്. ശ​ത്രു​ക്ക​ളു​ടെ ആ ​ലി​സ്റ്റി​ൽ വ​ള​രെ​ക്കാ​ല​മാ​യി ത​ന്‍റെ പേ​രു​ണ്ടെ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു.

വ​ധ​ശ്ര​മം പോ​ലു​ള്ള നീ​ക്ക​ങ്ങ​ൾ ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യാ​ൽ ആ ​രാ​ജ്യ​ത്തി​ന് മേ​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം ന​ട​ത്താ​നാ​ണ് സൈ​ന്യ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. പി​ന്നെ ആ ​രാ​ജ്യം ഭൂ​മു​ഖ​ത്തു​ണ്ടാ​കി​ല്ല. ഇ​തു​വ​രെ അ​വ​ർ അ​നു​ഭ​വി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള വ​ലി​യ പ്ര​ത്യാ​ഘാ​ത​മാ​യി​രി​ക്കും അ​തെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം നി​ല​വി​ൽ ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പു​തി​യ വ​ധ​ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യ​വി​വ​ര​ങ്ങ​ളൊ​ന്നും ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ന്‍റെ പു​തി​യ നേ​തൃ​ത്വം അ​മേ​രി​ക്ക​യ്ക്കും ഇ​സ്രാ​യേ​ലി​നു​മെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ക​ടു​ത്ത പ്ര​സ്താ​വ​ന​ക​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ഈ ​ഭീ​ഷ​ണി പു​റ​ത്തു​വ​രു​ന്ന​ത്.

Latest News

Corehub Up