ന്യൂയോർക്ക്: ഫൊക്കാനയുടെ 2026 - 28 കാലയളവിലേക്കുള്ള ട്രസ്റ്റി ബോർഡ് ചെയർമാനായി മുൻ പ്രസിഡന്റ് സജിമോൻ ആന്റണിയെയും വൈസ് ചെയറായി തോമസ് തോമസിനെയും സെക്രട്ടറിയായി ബിജു ജോൺ കൊട്ടാരക്കരയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.
ട്രസ്റ്റി ബോർഡ് ചെയർമാനായിരുന്ന ജോജി തോമസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പും ജനറൽ സെക്രട്ടറി സന്തോഷ് നായരും യോഗത്തിൽ സന്നിഹിതരായിരുന്നു.
ട്രസ്റ്റി ബോർഡ് അംഗങ്ങളായ മുൻ പ്രസിഡന്റ് സജിമോൻ ആന്റണി, ശ്രീകുമാർ ഉണ്ണിത്താൻ, ജോയി ചാക്കപ്പൻ, മാമ്മൻ സി. ജേക്കബ്, സതീശൻ നായർ, ബിജു ജോൺ, തോമസ് തോമസ്, മനോജ് ഇടമന, കെവിൻ ജോസഫ് തുടങ്ങിയ എല്ലാ ട്രസ്റ്റി ബോർഡ് അംഗങ്ങളെ യോഗത്തിൽ പങ്കെടുത്തു.
ഫൊക്കാനയുടെ പുതിയ ട്രസ്റ്റി ബോർഡ് നേതൃത്വം സംഘടനയുടെ ഭരണപരമായ തുടർച്ചയ്ക്കും ഭാവി പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജം പകരുമെന്ന പ്രതീക്ഷയിലാണ് ഫൊക്കാന പ്രവർത്തകർ.