Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Truth Social Meme

ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷി​ച്ച് ട്രം​പ് 

വാ​ഷിം​ഗ്ട​ൺ: എ​ൻ​വി​ഡി​യ സി​ഇ​ഒ സ്ഥാ​ന​ത്തേ​ക്കു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് വി​ചി​ത്ര​മാ​യ എ​ഐ മീ​മി​ലൂ​ടെ ആ​ഘോ​ഷി​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. 2024 ജൂ​ലൈ​യി​ൽ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ബ​ട്‌​ല​റി​ൽ ന​ട​ന്ന പ്ര​ചാ​ര​ണ റാ​ലി​ക്കി​ടെ ത​നി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ത്തി​ന് പി​ന്നാ​ലെ പ​ക​ർ​ത്തി​യ പ്ര​സി​ദ്ധ​മാ​യ ചി​ത്ര​ത്തി​ന്‍റെ മാ​തൃ​ക​യി​ലാ​ണ് ട്രം​പ് ഹു​വാം​ഗി​നെ അ​വ​ത​രി​പ്പി​ച്ച​ത്. ട്രം​പി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ 'ട്രൂ​ത്ത് സോ​ഷ്യ​ലി​ലാ​ണ്' ഈ ​പോ​സ്റ്റ് പ​ങ്കു​വെ​ച്ച​ത്.

വ​ധ​ശ്ര​മ​ത്തി​ന് ശേ​ഷം മു​ഷ്ടി ചു​രു​ട്ടി ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ട്രം​പി​ന്‍റെ ഐ​തി​ഹാ​സി​ക ചി​ത്ര​ത്തി​ന് പ​ക​രം, മു​ഖ​ത്ത് ര​ക്ത​ക്ക​റ​യു​ള്ള ജെ​ൻ​സ​ൻ ഹു​വാം​ഗ് ഒ​രു ചു​വ​ന്ന ബ്രാ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​താ​യാ​ണ് എ​ഐ നി​ർ​മി​ത ചി​ത്ര​ത്തി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​ത്. പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ ദേ​ശീ​യ പ​താ​ക​യ്ക്ക് പ​ക​രം എ​ൻ​വി​ഡി​യ​യു​ടെ ലോ​ഗോ പ​തി​പ്പി​ച്ച പ​താ​ക​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വാ​ദ​ങ്ങ​ളെ​യും തി​രി​ച്ച​ടി​ക​ളെ​യും അ​തി​ജീ​വി​ച്ച് ഹു​വാം​ഗ് വി​ജ​യി​യാ​യി തി​രി​ച്ചെ​ത്തി​യെ​ന്ന സൂ​ച​ന ന​ൽ​കാ​നാ​ണ് ട്രം​പ് ഈ ​മീം പ​ങ്കു​വെ​ച്ച​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

ഹു​വാം​ഗി​നെ വീ​ണ്ടും സി​ഇ​ഒ ആ​യി നി​യ​മി​ച്ച എ​ൻ​വി​ഡി​യ ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ട്രം​പ് ട്രൂ​ത്ത് സോ​ഷ്യ​ലി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണ് ഈ ​മീം പു​റ​ത്തു​വ​ന്ന​ത്. ചൈ​നീ​സ് ചാ​ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ന​വം​ബ​ർ 12-നാ​ണ് ഹു​വാം​ഗ് രാ​ജി​വെ​ച്ച​ത്. എ​ന്നാ​ൽ, ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വി​ൽ ദേ​ശീ​യ സു​ര​ക്ഷാ ഭീ​ഷ​ണി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ട്രം​പ്, അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്കാ​ൻ ബോ​ർ​ഡി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്ന​താ​യി നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​മേ​രി​ക്ക​യു​ടെ പ്ര​തി​ഭ​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്നും, ഹു​വാം​ഗി​നെ ചൈ​ന​യി​ലേ​ക്ക് അ​ടി​ച്ചോ​ടി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നു​മാ​യി​രു​ന്നു ട്രം​പി​ന്‍റെ വാ​ദം. ഹു​വാം​ഗി​ന്‍റെ തി​രി​ച്ചു​വ​ര​വ് പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ എ​ൻ​വി​ഡി​യ ഓ​ഹ​രി​ക​ളി​ൽ വ​ൻ കു​തി​പ്പു​ണ്ടാ​യി. അ​തേ​സ​മ​യം, ചൈ​ന​യു​മാ​യു​ള്ള ബ​ന്ധ​ങ്ങ​ളി​ലും ചി​പ്പ് ക​യ​റ്റു​മ​തി വി​ഷ​യ​ത്തി​ലും യു​എ​സ് കോ​ൺ​ഗ്ര​സ് സ​മി​തി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ൾ ഹു​വാം​ഗി​നെ​യും എ​ൻ​വി​ഡി​യ​യെ​യും കാ​ത്തി​രി​പ്പു​ണ്ട്.

Latest News

Corehub Up