Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tu-22M3

റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്ന് അ​പ​ക​ടം

നോ​വോ​സി​ബി​ർ​സ്ക്: റ​ഷ്യ​ൻ വ്യോ​മ​സേ​ന​യു​ടെ ടി​യു-22​എം3 ബോം​ബ​ർ വി​മാ​നം ത​ക​ർ​ന്നു​വീ​ണു. സൈ​ബീ​രി​യ​യി​ലെ ഇ​ർ​കു​ത്സ്ക് മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ശീ​ല​ന പ​റ​ക്ക​ലി​നി​ടെ​യു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വി​മാ​നം കു​ത്ത​നെ താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് വ​ലി​യ തോ​തി​ൽ ക​റു​ത്ത പു​ക ഉ​യ​ർ​ന്ന​താ​യി ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

അ​പ​ക​ട​സ​മ​യ​ത്ത് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന നാ​ല് ക്രൂ ​അം​ഗ​ങ്ങ​ളും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്ക് ചാ​ടി. ഇ​വ​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ. സം​ഭ​വ​ത്തി​ൽ റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up