Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Turkish Coast

തു​ർ​ക്കി തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 18 പേ​ർ മ​രി​ച്ചു

അ​​​​​ങ്കാ​​​​​ര: തു​​​​​ർ​​​​​ക്കി തീ​​​​​ര​​​​​ത്ത് ഈ​​​​​ജി​​​​​യ​​​​​ൻ ക​​​​​ട​​​​​ലി​​​​​ൽ അ​​​​​ഭ​​​​​യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ സ​​​​​ഞ്ച​​​​​രി​​​​​ച്ച ബോ​​​​​ട്ട് മു​​​​​ങ്ങി 18 പേ​​​​​ർ മ​​​​​രി​​​​​ച്ചു. 12 പേ​​​​​രെ ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ത്തി.

തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന പി​​​​​ന്തു​​​​​ട​​​​​ർ​​​​​ന്ന​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​തി​​​​​വേ​​​​​ഗം നീ​​​​​ങ്ങി​​​​​യ റ​​​​​ബ​​​​​ർ ​​​​​ബോ​​​​​ട്ട് മ​​​​​റി​​​​​ഞ്ഞ് മു​​​​​ങ്ങി​​​​​ത്താ​​​​​ഴു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

നി​​​​​ർ​​​​​ത്താ​​​​​ൻ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​ള്ള മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് അ​​​​​വ​​​​​ഗ​​​​​ണി​​​​​ച്ച് അ​​​​​തി​​​​​വേ​​​​​ഗ​​​​​ത്തി​​​​​ൽ സ​​​​​ഞ്ച​​​​​രി​​​​​ച്ച ബോ​​​​​ട്ട് മു​​​​​ങ്ങു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് തു​​​​​ർ​​​​​ക്കി തീ​​​​​ര​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ സേ​​​​​ന അ​​​​​റി​​​​​യി​​​​​ച്ചു.

തു​​​​​ർ​​​​​ക്കി​​​​​യി​​​​​ലെ പ്ര​​​​​ശ​​​​​സ്ത​​​​​മാ​​​​​യ അ​​​​​വ​​​​​ധി​​​​​ക്കാ​​​​​ല വി​​​​​നോ​​​​​ദ​​​​​സ​​​​​ഞ്ചാ​​​​​ര കേ​​​​​ന്ദ്ര​​​​​മാ​​​​​യ ബോ​​​​​ഡ്രം ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​മാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​ത്.

Latest News

Corehub Up