Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TwinTowers

Kouthukam

ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​റി​ന് മു​ക​ളി​ൽ പ്ര​കാ​ശ സാ​ന്ദ്ര​മാ​യി 2,977 ഡ്രോ​ണു​ക​ൾ; 9/11 ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് വി​കാ​ര​നി​ർ​ഭ​ര​മാ​യ പ്ര​കാ​ശ പ്ര​ണാ​മം

സെ​പ്റ്റം​ബ​ർ 11 ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ൽ​നൂ​റ്റാ​ണ്ട് തി​ക​യു​ന്ന വേ​ള​യി​ൽ, ദു​ര​ന്ത​ത്തി​ൽ പൊ​ലി​ഞ്ഞു​പോ​യ നി​ര​പ​രാ​ധി​ക​ളു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ന്നി​ൽ അ​പൂ​ർ​വ്വ​മാ​യ ആ​ദ​ര​മ​ർ​പ്പി​ച്ച് ന്യൂ​യോ​ർ​ക്ക് ന​ഗ​രം.

ബു​ധ​നാ​ഴ്ച രാ​ത്രി ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​റി​ന് മു​ക​ളി​ൽ അ​ണി​നി​ര​ന്ന 2,977 പ്ര​കാ​ശ​പൂ​രി​ത​മാ​യ ഡ്രോ​ണു​ക​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​കാ​ര​നി​ർ​ഭ​ര​മാ​യ ആ​കാ​ശ​ദൃ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​മ്മാ​നി​ച്ച​ത്.

“2,977 ലൈ​റ്റ്‌​സ് ഓ​വ​ർ ന്യൂ​യോ​ർ​ക്ക് ഹാ​ർ​ബ​ർ” എ​ന്ന പേ​രി​ട്ടി​രു​ന്ന ഈ ​ആ​ർ​ട്ട് ഇ​ൻ​സ്റ്റ​ളേ​ഷ​ൻ, ദു​ര​ന്ത​ത്തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട ഓ​രോ വ്യ​ക്തി​യു​ടെ​യും ഓ​ർ​മ്മ​ക​ളെ​യാ​ണ് പ്ര​കാ​ശ​ബി​ന്ദു​ക്ക​ളാ​യി വാ​നി​ൽ ഉ​യ​ർ​ത്തി​യ​ത്.

ഹാ​ർ​ബ​റി​ന് മു​ക​ളി​ലേ​ക്ക് ഒ​ന്നി​ച്ച് ഉ​യ​ർ​ന്ന പ്ര​കാ​ശ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ ക്ര​മ​മി​ല്ലാ​തെ നീ​ങ്ങി​യെ​ങ്കി​ലും, നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​ത് വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ന്‍റെ അ​തേ അ​ള​വു​ക​ളി​ൽ ഇ​ര​ട്ട​ഗോ​പു​ര​ങ്ങ​ളു​ടെ ഭീ​മാ​കാ​ര​മാ​യ രൂ​പം കൈ​വ​രി​ച്ചു.

ഭൗ​തി​ക​മാ​യി ത​ക​ർ​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ളെ പ്ര​കാ​ശ രൂ​പ​ത്തി​ൽ പു​ന​ർ​ജ​നി​ച്ച​പ്പോ​ൾ ക​ണ്ടു​നി​ന്ന​വ​ർ​ക്ക് അ​ത് വി​സ്മ​യ​വും ഒ​പ്പം നൊ​മ്പ​ര​വു​മാ​യി മാ​റി.

താ​ഴ​ത്തെ മാ​ൻ​ഹ​ട്ട​ന്‍റെ വാ​നി​ൽ വ​ർ​ഷം തോ​റും ന​ട​ക്കാ​റു​ള്ള പ​ര​മ്പ​രാ​ഗ​ത “ട്രി​ബ്യൂ​ട്ട് ഇ​ൻ ലൈ​റ്റ്” ച​ട​ങ്ങി​നോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​ഡ്രോ​ൺ പ്ര​ദ​ർ​ശ​നം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്.

വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ, പെ​ന്‍റ​ഗ​ൺ, യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് ഫ്ലൈ​റ്റ് 93 എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി കൊ​ല്ല​പ്പെ​ട്ട 2,977 പേ​രു​ടെ​യും ഓ​ർ​മ്മ​യ്ക്കാ​യി കൃ​ത്യം അ​ത്ര​യും ത​ന്നെ ഡ്രോ​ണു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ 343 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ന​ഷ്ട​പ്പെ​ട്ട ഫ​യ​ർ​ഫൈ​റ്റ​ർ ടിം ​ബ്രൗ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ആ​ശ​യ പ​ങ്കാ​ളി​ത്തം ഈ ​പ​ദ്ധ​തി​ക്ക് വ​ലി​യ വൈ​കാ​രി​ക പ്രാ​ധാ​ന്യം ന​ൽ​കി.

കൊ​ല്ല​പ്പെ​ട്ട​വ​രെ കേ​വ​ലം ക​ണ​ക്കു​ക​ളാ​യി കാ​ണാ​തെ, ഓ​രോ വ്യ​ക്തി​യു​ടെ​യും ജീ​വി​ത​ത്തെ​യും ത്യാ​ഗ​ത്തെ​യും ഓ​ർ​മ്മി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​ഇ​ൻ​സ്റ്റ​ളേ​ഷ​ൻ അ​ടി​വ​ര​യി​ടു​ന്ന​ത് എ​ന്ന് ദു​ര​ന്ത​ബാ​ധി​ത​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ഗ്രൗ​ണ്ട് സീ​റോ​യി​ലെ​യും 9/11 മെ​മ്മോ​റി​യ​ൽ മ്യൂ​സി​യ​ത്തി​ലെ​യും ഔ​ദ്യോ​ഗി​ക അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ഈ ​വേ​റി​ട്ട പൊ​തു ക​ലാ​സൃ​ഷ്ടി ഒ​രു​ക്കി​യ​ത്.

ത​ക​ർ​ക്ക​പ്പെ​ട്ട നി​ർ​മ്മി​തി​ക​ളെ ആ​കാ​ശ​ത്ത് താ​ത്കാ​ലി​ക​മാ​യി പു​നഃ​സൃ​ഷ്ടി​ച്ച​തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട ജീ​വി​ത​ങ്ങ​ൾ ഇ​ന്നും പ്ര​കാ​ശ​മാ​യി നി​ല​നി​ൽ​ക്കു​ന്നു എ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​ആ​കാ​ശ​ദൃ​ശ്യം ലോ​ക​ത്തി​ന് ന​ൽ​കി​യ​ത്.

Latest News

Corehub Up