Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twins Now SIs

Kottayam

ഇ​​ര​​ട്ടകൾ ഇ​​നി എ​​സ്ഐ​​മാ​​ർ; അ​​തി​​ര​​മ്പു​​ഴ​​യ്ക്ക് ഇരട്ടി സന്തോഷം

അ​​തി​​ര​​മ്പു​​ഴ: ഞ​​ര​​ളി​​ക്കോ​​ട്ടി​​ൽ വീ​​ട്ടി​​ലെ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ന്മാ​​ർ ഇ​​നി കേ​​ര​​ള പൊ​​ലി​​സി​​ലെ സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​ർ. ഞ​​ര​​ളി​​ക്കോ​​ട്ടി​​ൽ സ​​ണ്ണി-​​ഹെ​​ല​​ൻ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​യ കി​​ഷോ​​ർ സ​​ണ്ണി​​യും കി​​ര​​ൺ സ​​ണ്ണി​​യു​​മാ​​ണ് അ​​തി​​ര​​മ്പു​​ഴ സ്വ​​ദേ​​ശി​​ക​​ളാ​​യ ഇ​​ര​​ട്ട സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​ർ.

ഒ​​ന്നി​​ച്ചു ജ​​നി​​ച്ച​​വ​​ർ നെ​​യ്തെ​​ടു​​ത്ത ജീ​​വി​​ത സ്വ​​പ്ന​​ങ്ങ​​ളും ഒ​​ന്നാ​​യി​​രു​​ന്നു. സ്‌​​കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം ഒ​​ന്നി​​ച്ചാ​​യി​​രു​​ന്നെ​​ങ്കി​​ലും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് പ​​ഠ​​നം ര​​ണ്ടു കോ​​ള​​ജു​​ക​​ളി​​ലാ​​യി​​രു​​ന്നു. പ​​ക്ഷേ ര​​ണ്ടു​​പേ​​രും ബി​​രു​​ദ​​മെ​​ടു​​ത്ത​​ത് സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ. പി​​ന്നീ​​ട് കു​​റെ​​ക്കാ​​ലം ഇ​​രു​​വ​​രും സൈ​​റ്റ് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​രാ​​യി ജോ​​ലി ചെ​​യ്തു.

പോ​​ലീ​​സി​​ൽ ചേ​​രു​​ക​​യെ​​ന്ന സ്വ​​പ്‌​​ന​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യി​​ലാ​​യി​​രു​​ന്നു ര​​ണ്ടു പേ​​രും. അ​​തി​​നാ​​യു​​ള്ള ക​​ഠി​​നാ​​ധ്വാ​​ന​​ത്തി​​നൊ​​ടു​​വി​​ൽ കി​​ഷോ​​ർ 31 -ാം ബാ​​ച്ചി​​ലും കി​​ര​​ൺ 32-ാം ബാ​​ച്ചി​​ലും പ​​രി​​ശീ​​ല​​നം പൂ​​ർ​​ത്തി​​യാ​​ക്കി.

കി​​ഷോ​​ർ സ​​ണ്ണി കി​​ട​​ങ്ങൂ​​ർ പോ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നി​​ൽ എ​​സ്എ​​ച്ച്ഒ​​യാ​​ണി​​പ്പോ​​ൾ. കി​​ര​​ൺ സ​​ണ്ണി ഇ​​ന്ന് തി​​രു​​വ​​ന​​ന്ത​​പു​​രം റേ​​ഞ്ചി​​ൽ പ്രൊ​​ബേ​​ഷ​​ണ​​ൽ എ​​സ്ഐ ആ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കും.

ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ന്മാ​​രു​​ടെ അ​​ത്യ​​പൂ​​ർ​​വ​​മാ​​യ നേ​​ട്ട​​ത്തി​​ന്‍റെ ആ​​ഹ്ലാ​​ദ​​ത്തി​​ലാ​​ണ് കു​​ടും​​ബാം​​ഗ​​ങ്ങ​​ളും സു​​ഹൃ​​ത്തു​​ക്ക​​ളും നാ​​ട്ടു​​കാ​​രു​​മൊ​​ക്കെ. എ​​ല്ലാ​​വ​​രും ഇ​​രു​​വ​​ർ​​ക്കും അ​​ഭി​​ന​​ന്ദ​​ന​​വും ആ​​ശം​​സ​​ക​​ളും അ​​ർ​​പ്പി​​ക്കു​​ക​​യാ​​ണ്. ഇ​​വ​​ർ​​ക്ക് ഇ​​ള​​യ ഒ​​രു സ​​ഹോ​​ദ​​ര​​ൻ​​കൂ​​ടി​​യു​​ണ്ട്-​​കി​​ത്തു. സി​​എം​​എ കോ​​ഴ്സി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ് കി​​ത്തു.

Latest News

Corehub Up