Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Twist In Kulathupuzha

Kollam

കു​ള​ത്തൂ​പ്പു​ഴ​യി​ലെ കാ​ർ​ മോ​ഷ​ണ​ത്തി​ൽ ട്വി​സ്റ്റ്, കാ​ർ കൊ​ണ്ടു​പോ​യ​ത് യ​ഥാ​ർ​ഥ ഉ​ട​മ

കു​ള​ത്തൂ​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ കൈ​ത​ക്കാ​ട് ഹോ​ട്ട​ലി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട ശേ​ഷം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ക​യ​റി​യ കാ​ർ​യാ​ത്ര​ക്കാ​രു​ടെ വാ​ഹ​നം ഹോ​ട്ട​ലി​ന്‍റെ മു​ന്നി​ൽ നി​ന്നും മോ​ഷ്‌ടിച്ചു കൊ​ണ്ടു​പോ​യി എ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ ട്വി​സ്റ്റ്. കു​ള​ത്തൂ​പ്പു​ഴ കൈ​ത​ക്കാ​ട് ഹോ​ട്ട​ലി​നു മു​ന്നി​ൽ ​നി​ന്ന് കാ​ണാ​താ​യ കാ​ർ ത​മി​ഴ്‌​നാ​ട് ട്രി​ച്ചി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​നം ക​ട​ത്തി​കൊ​ണ്ടു പോ​യ​താ​ക​ട്ടെ യ​ഥാ​ർ​ഥ ഉ​ട​മ​യും.

തി​രു​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ അ​ജീ​ഷും കു​ടും​ബ​വും വ​ന്ന കാ​റാ​ണ് ഹോ​ട്ട​ലി​ൽ ആ​ഹാ​രം ക​ഴി​ക്കാ​ൻ ക​യ​റി​യ സ​മ​യ​ത്ത് കാ​ണാ​താ​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം കു​ള​ത്തൂ​പ്പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി രോ​ഗി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഹോ​ട്ട​ലി​ൽ ഭ​ക്ഷ​ണം ക​ഴി​ക്ക​വേ​യാ​ണ് കാ​ർ​ ക​ട​ത്തി​യ​ത്.

ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ കാ​ർ​ ക​ണ്ടി​ല്ല. ഹോ​ട്ട​ലി​ലെ സി​സി​ടി​വി കാ​മ​റ​ പ​രി​ശോ​ധി​ച്ച​തി​ൽ ഒ​രു യു​വാ​വ് കാ​ർ കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ടെ​ത്തി. തു​ട​ർ​ന്ന ്മോ​ഷ​ണം പോ​യെ​ന്നു വ്യ​ക്ത​മാ​ക്കി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

പോ​ലീ​സ് പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്ന സ​മ​യ​ത്ത് നേ​രം പു​ല​ർ​ന്ന​തോ​ടെ ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി സ്റ്റേ​ഷ​നി​ൽ കാ​ർ ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നു ല​ഭി​ച്ചു.

വാ​ഹ​നം കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​യ​തു വാ​ഹ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ ആ​ണ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് പ​റ​ഞ്ഞു. യു​സ്‌​ഡ് കാ​ർ വി​ല്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് അ​ജീ​ഷ്. മോ​ഷ​ണം പോ​യി എ​ന്ന് പ​രാ​തി​പ്പെ​ട്ട കാ​ർ ഒ​രാ​ളി​ൽ​നി​ന്ന് വാ​ങ്ങി​യ​താ​ണ്.

ഉ​ട​മയി​ൽ നി​ന്ന് കാ​ർ വാ​ങ്ങി ഏ​റെ നാ​ളാ​യി​ട്ടും ബാ​ക്കി തു​ക ന​ൽ​കി​യി​ല്ല. വാ​ഹ​ന ഉ​ട​മ ട്രി​ച്ചി പോ​ലീസി​ൽ ​പ​രാ​തി ന​ൽ​കി. പോ​ലീ​സ് ഇ​ട​പെ​ട്ട് വാ​ഹ​ന​ത്തി​ന്‍റെ ബാ​ക്കി പ​ണം ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ജീ​ഷ് വി​സ​മ്മ​തി​ച്ചു.
തു​ട​ർ​ന്ന് വാ​ഹ​നം കൈ​ക്ക​ലാ​ക്കാ​ൻ ഉ​ട​മ ഏ​റെ നാ​ളാ​യി ശ്രമി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കാ​റു​മാ​യി കേ​ര​ള​ത്തി​ൽ എ​ത്തി​യ അ​ജീ​ഷി​നെ​യും കു​ടും​ബ​ത്തി​നെ​യും ഉ​ട​മ പി​ന്തു​ട​ർ​ന്നു. അ​ങ്ങ​നെ കു​ള​ത്തൂ​പ്പു​ഴ​യി​ൽ ​നി​ന്ന് വാ​ഹ​നം എ ​ടു​ത്ത് ട്രി​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ട​മ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up