Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two More Arrested

Thiruvananthapuram

കോ​വ​ളം സ്പാ ​പീ​ഡ​നം: ര​ണ്ടുപേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം സ്പാ പീ​ഡ​നക്കേസി​ൽ ര​ണ്ടു പേ​രെ കൂ​ടി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തു. പൂ​ന്തു​റ സ്വ​ദേ​ശി മോ​ജോ എന്നു വി​ളി​ക്കുന്ന അ​നി​ൽ (41), പു​തി​യ​തു​റ സ്വ​ദേ​ശി സു​ധീ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തോ​ടെ ഈ ​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം പ​ന്ത്ര​ണ്ടാ​യി. നേ​ര​ത്തെ പ​ത്തു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.
സ്പാ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കേ​ര​ള​ത്തി​ലെ വി​വി​ധ സ്പാ​ക​ളി​ൽ എ​ത്തി​ച്ചു പീ​ഡി​പ്പി​ച്ച കേ​സി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണ് ഓ​രോ ദി​വ​സ​വും പി​ടി​യി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. സി​റ്റി പൊലിസ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ കൃ​ഷ്ണ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ക​ണ്‍​ട്രോ​ൾ റൂം ​അ​സി​സ്റ്റ​ ന്‍റ് ക​മ്മീ​ഷ​ണ​ർ ച​ന്ദ്ര​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും വ​നി​ത​ക​ളും ഉ​ൾ​പ്പെ​ടെ ഒ​ന്പതു പേ​രാ​ണ് ഈ ​കേ​സി​ൽ പ്ര​തി​ക​ളാ​യി റി​മാ​ന്‍റി​ൽ ക​ഴി​യു​ന്ന​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ഇ​ള​യ​മ്മ​യും ഇ​ള​യ​ച്ഛ​നു​മാ​ണ് പ​ല സ്പാ ​ഉ​ട​മ​ക​ൾ​ക്ക് പെ​ണ്‍​കു​ട്ടി​യെ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യെ​ന്ന് കാ​ട്ടി​യു​ള്ള വ്യാ​ജരേ​ഖ​ക​ളും ഇ​വ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​വ​രും നി​ല​വി​ൽ ജ​യി​ലി​ലാ​ണ്. ോം

Latest News

Corehub Up