മുഹമ്മ: പുത്തനങ്ങാടി ബാറിൽ യുവാവിനെ മർദിച്ച കേസിൽ രണ്ടു പേർകൂടി പിടിയിൽ. മറ്റുള്ളവർക്ക് ശല്യമുണ്ടാക്കുന്നത് ചോദ്യം ചെയ്തതിനാണ് യുവാവിനെ മർദിച്ചത്.
ചേർത്തല കടക്കരപ്പള്ളി ഊരാപ്പള്ളി ജയേഷ് എന്നു വിളിക്കുന്ന ജയൻ, ചേർത്തല സിഎംസി 24 ൽ സുര്യപ്പള്ളി ജോൺസൺ എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
മൂന്ന് പ്രതികളെ നേരെത്തെ മുഹമ്മ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. പട്ടണക്കാട്, ചേർത്തല, കുത്തിയതോട്, മാരാരിക്കുളം എന്നീ പൊലിസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ് ജയേഷ്.
ചേർത്തല ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് മഞ്ചുലാലിന്റെ നിർദേശ പ്രകാരം ചേർത്തല പൊലിസ് ഇൻസ്പെക്ടർ മഞ്ചുദാസിന്റെ നേതൃത്വത്തിൽ മുഹമ്മ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ഡി. സജീവ്കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.