Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Vehicles Collide

America

ടെ​ക്സ​സി​ലെ ഹി​ൽ കൗ​ണ്ടി​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ  കൂ​ട്ടി​യി​ടി​ച്ചു തീ​പിടിച്ചു​; ​ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം ആ​റു മരണം

ടെ​ക്സ​സ്: ടെ​ക്സ​സി​ലെ ഹി​ൽ കൗ​ണ്ടി​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം ആ​റ് പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30-ഓ​ടെ സ്റ്റേ​റ്റ് ഹൈ​വേ 171-ൽ ​ബൈ​ന​ത്തി​നും മ​ലോ​ണി​നും സ​മീ​പ​മാ​ണ് ദാ​രു​ണ​മാ​യ ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

വ​ട​ക്കോ​ട്ട് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന കാ​ർ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കാ​ൻ (overtake) ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന വാ​നു​മാ​യി നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ​ക്കും പൂ​ർ​ണ്ണ​മാ​യി തീ​പി​ടി​ച്ചു.

വാ​നി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് മു​തി​ർ​ന്ന​വ​രും ര​ണ്ട് കു​ട്ടി​ക​ളും, കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​രു​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​ര​ണ​പ്പെ​ട്ട​ത്. വാ​നി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​തൊ​രു കു​ട്ടി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

മ​ര​ണ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് സേ​ഫ്റ്റി സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Latest News

Corehub Up