പാലോട്: നെടുമങ്ങാട് വഴയില റോഡിൽ മിനിലോറിയുമായി കൂട്ടിയിടിച്ചു ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. നന്ദിയോട് പച്ച ഇടവിളാകത്ത് വീട്ടിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ ജെ.എസ്. മണികണ്ഠൻ(30) ആണ് മരിച്ചത്.
സുരേഷ്കുമാർ- ജയശ്രീ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. നെടുമങ്ങാട് നിന്ന് പേരൂർക്കടയിലേക്കു പോകവേ ഇന്നലെ രാവിലെ 9.30 മണിയോടെ അഴിക്കോട് ഗവ. യുപിഎസിനു സമീപത്തായിരുന്നു അപകടം.
ലോറിയെ മറികടന്നു പോകുന്നതിനിടെ എതിരെ വേഗത്തിൽ വന്ന മിനിലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൂർണിമയാണ് മണികണ്ഠന്റെ സഹോദരി.