Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Women Died

Ernakulam

പാമ്പുകടിയേറ്റ് രണ്ടു സ്ത്രീകൾ മരിച്ചു

വൈ​പ്പി​ൻ: വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടു​മു​റ്റ​ത്ത് വ​ച്ച് വീ​ട്ട​മ്മ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു. എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ മാ​ർ​ക്ക​റ്റി​ന് പ​ടി​ഞ്ഞാ​റ് മ​ന​പ്പി​ള്ളി സ​ത്യ​ന്‍റെ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ല​പ്പു​റം വ​ള​പ്പ് കോ​ഴി​പ്പ​റ​മ്പി​ൽ സ​ജീ​വന്‍റെ ഭാ​ര്യ ബി​ന്ദു ( 50) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

മു​റ്റ​ത്തി​റ​ങ്ങി​യ വീ​ട്ട​മ്മ​യു​ടെ കാ​ലി​ൽ എ​ന്തോ ക​ടി​ച്ച​താ​യി അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ദ്യം ഞാ​റ​ക്ക​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എറ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ജി​ത്ത്, സ​പ​ർ​ണ. മ​രു​മ​ക​ൻ: വി​ജി​ൽ വേ​ണു​ഗോ​പാ​ൽ.

പി​റ​വം: പാ​ഴൂ​രി​ൽ പാ​ട​ത്ത് ആ​ടി​നെ തീ​റ്റാ​ൻ പോ​യ വീ​ട്ട​മ്മ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ച്ചു. പാ​ഴൂ​ർ വെ​ങ്ങി​ണി​ക്കാ​ട്ട് മ്യാ​ലി​ൽ ഷാ​ലു പൈ​ലി​യു​ടെ ഭാ​ര്യ മേ​ഴ്സി​യാ​ണ് (51) മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ വീ​ടി​ന​ടു​ത്തു​ള്ള പാ​ട​ത്താ​ണ് സം​ഭ​വം. ഉ​ട​ൻ പി​റ​വ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് പി​റ​വം സെ​ന്‍റ് മേ​രീ​സ് ബേ​ത്‌​ല​ഹേം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.

 

Latest News

Corehub Up