Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Working

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഇ​നി ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ; നി​ര​വ​ധി പേ​ർ ഇ​ന്ന് പ​ത്രി​ക ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ ഇ​ന്ന് കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. വി. ​ശി​വ​ൻ​കു​ട്ടി, മു​ഹ​മ്മ​ദ് റി​യാ​സ്, സ​ജി ചെ​റി​യാ​ന്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​ർ ഇ​ന്ന് പ​ത്രി​ക ന​ൽ​കും.

മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്, കെ. ​മു​ര​ളീ​ധ​ര​ന്‍ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ നി​ര​യി​ലെ നേ​താ​ക്ക​ളും ഇ​ന്ന് പ​ത്രി​ക ന​ല്‍​കും. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് നേ​മ​ത്ത് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ന്‍, ആ​ര്‍. ശ്രീ​ലേ​ഖ എ​ന്നി​വ​രും ഇ​ന്നാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. അ​മ്പ​ല​പ്പു​ഴ​യി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന ജി. ​സു​ധാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രും ഇ​ന്ന് പ​ത്രി​ക ന​ൽ​കും.

ധ​ർ​മ​ടം മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി പി​ണ​റാ​യി വി​ജ​യ​ൻ വ്യാ​ഴാ​ഴ്‌​ച പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. റോ​ഡ് ഷോ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​മാ​യി ശ​ക്തി​പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് പ​ല​രും നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്.

മാ​ർ​ച്ച്‌ 23നാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഇ​ന്ന് ക​ഴി​ഞ്ഞാ​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്. മാ​ർ​ച്ച്‌ 24 നാ​ണ് സൂ​ക്ഷ്മ പ​രി​ശോ​ധ​ന. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച്‌ 26 നാ​ണ്. ഏ​പ്രി​ൽ ഒ​ൻ​പ​തി​നാ​ണ് കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ്. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Latest News

Corehub Up