നെയ്യാറ്റിൻകര: ബെംഗളൂരുവിൽനിന്നും എംഡിഎംഎ യുമായി ആഡംബര ബസില്‍ യാത്രചെയ്ത രണ്ടു യുവാക്കള്‍ എക്സൈസ് ചെക്പോസ്റ്റില്‍ പിടിയിലായി. കൊല്ലം സ്വദേശികളായ സുനീര്‍, അബ്ദുള്‍ മനാഫ് എന്നിവരാണ് പിടിയിലായത്. അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയിലാണ് ഇവര്‍ പിടിയിലായതെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
4.395 ഗ്രാം എംഡിഎംഎ ഇവരുടെ പക്കൽനിന്നു പിടിച്ചെടുത്തു. വസ്ത്രത്തിലൊളിപ്പിച്ചാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി വാഹന പരിശോധന കര്‍ശനമാക്കിയതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.