Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TwoYouth

പി​ക്ക് അ​പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: പി​ക്ക് അ​പ്പ് വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍​ഥി ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.

പൂ​വ​റ്റൂ​ര്‍ കി​ഴ​ക്ക് സ​ന്ധ്യാ ഭ​വ​നി​ല്‍ അ​നി​ല്‍​കു​മാ​ര്‍-​ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ അ​ടൂ​ര്‍ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​യാ​യ ആ​ഷി​ക്. ബി. ​അ​നി​ല്‍ (19), ക​ല​യ​പു​രം പെ​രും​കു​ളം ബി​ജു സ​ദ​ന​ത്തി​ല്‍ എം. ​ബി​ജു- അ​നു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബി. ​ലാ​ല്‍ കൃ​ഷ്ണ (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30.ടെ ​കൊ​ട്ടാ​ര​ക്ക​ര പെ​രും​കു​ളം സി​എ​സ്‌​ഐ പ​ള്ളി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര​യി​ല്‍​നി​ന്നും പൂ​വ​റ്റൂ​രേ​ക്കു പോ​യ പി​ക്ക്അ​പ്പും എ​തി​ര്‍​ദി​ശ​യി​ല്‍​വ​ന്ന ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് പി​ക്ക് ആ​പ്പ് വാ​ഹ​ന​ത്തി​ന്‍റെ സൈ​ഡി​ല്‍​ത​ട്ടി റോ​ഡി​ലേ​ക്കു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ത​ല​യി​ലും മു​ഖ​ത്തും സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ആ​ഷി​ക്കി​ന്‍റെ സ​ഹോ​ദ​ര​ന്‍ അ​മൃ​ത്, ലാ​ല്‍​കൃ​ഷ്ണ​യു​ടെ സ​ഹോ​ദ​രി ര​മ്യ​കൃ​ഷ്ണ​ന്‍.

Latest News

Corehub Up