Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : U-turn

Thiruvananthapuram

പാ​പ്പ​നം​കോ​ട് യു​ടേ​ൺ : സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

നേ​മം: ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​യ പാ​പ്പ​നം​കോ​ട് ശ്രീ​രാ​ഗം ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​നു സ​മീ​പ​മു​ള്ള യു​ടേ​ണി​ൽ പൊ​തു​മ​രാ​മ​ത്ത് ദേ​ശീ​യ​പാ​താ​വി​ഭാ​ഗം എ​ക്സി​ക്യു​ട്ടീ​വ് എ​ൻജിനി​യ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.

അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തി​നെ തു​ട​ർ​ന്ന് അ​ട​ച്ച യൂ ടേ​ൺ ഏ​ക​പ​ക്ഷീ​യ​മാ​യി നീ​ക്കം ചെ​യ്തെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. നേ​മം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ക​മ്മീ​ഷ​നി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ യൂ ടേ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളും സ്ഥാ​പ​ന ഉ​ട​മ​ക​ളും യാ​ത്രാത​ട​സ​മു​ണ്ടാ​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്ന് താ​ത്കാലി​ക​മാ​യി യു​ടേ​ൺ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സ്ഥാ​പി​ച്ച വ​സ്തു​ക്ക​ൾ എ​ടു​ത്തു​മാ​റ്റി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. ്
യു​ടേ​ൺ ഒ​ഴി​വാ​ക്കേ​ണ്ട​ത് ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ​രാ​തി ല​ഭി​ച്ചാ​ൽ ഇ​ക്കാ​ര്യം വ​സ്തു​താ​പ​ര​മാ​യി ശ​രി​യാ​ണോ യെ​ന്ന് എ​ക്സി​ക്യു​ട്ടീ​വ് എ​ൻജി നി​യ​ർ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചിട്ടുണ്ട്.

Latest News

Corehub Up