Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UAEIndiaFlight

യുഎഇ–ഇന്ത്യ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നു

ദുബായി: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള പ്രമുഖ വിമാന സർവീസുകൾ മണിക്കൂറുകളോളം വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഗൾഫ് മേഖലയിലെ വിവിധ റൂട്ടുകളിലുള്ള ചില സർവീസുകൾ പൂർണമായി റദ്ദാക്കിയിട്ടുമുണ്ട്.

പതിമൂന്ന് മണിക്കൂർ വരെയാണ് ചില വിമാനങ്ങൾ വൈകിയോടുന്നത്. കൊച്ചിയിൽ നിന്നുള്ള സ്‌പൈസ്‌ജെറ്റ് സർവീസ് 13 മണിക്കൂറും മുംബൈയിൽ നിന്നുള്ള മറ്റൊരു സർവീസ് ഒമ്പത് മണിക്കൂറിലധികവും അമൃത്സറിൽ നിന്നുള്ള വിമാനം ഏകദേശം നാല് മണിക്കൂറോളവുമാണ് വൈകിയത്. മുംബൈ, ഡൽഹി, ബംഗളൂരു, കോൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ള എമിറേറ്റ്സ് സർവീസുകളും വൈകിയാണ് പുറപ്പെട്ടത്.

സർവീസുകൾ വൈകുന്നതിനോ റദ്ദാക്കിയതിനോ ഉള്ള കൃത്യമായ കാരണം വിമാനക്കമ്പനികൾ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കൊളംബോയിൽ നിന്നുള്ള ഫ്ലൈദുബായി സർവീസ് ഒരു മണിക്കൂറിലേറെ വൈകിയപ്പോൾ, കുവൈത്തിൽ നിന്നുള്ള കുവൈത്ത് എയർവേയ്‌സ് സർവീസ് റദ്ദാക്കുകയുണ്ടായി.

ഇതുപോലെ ഷാർജയിലേക്കുള്ള എയർ അറേബ്യ സർവീസുകളിൽ സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത് റൂട്ടുകളിലെ ചില വിമാനങ്ങളും റദ്ദാക്കിയവയുടെ കൂട്ടത്തിൽപെടുന്നു. അബുദാബിയിലേക്കുള്ള ചില സർവീസുകളും മുടങ്ങിയിട്ടുണ്ട്.

യാത്രാവേളകളിലുണ്ടായ ഈ അപ്രതീക്ഷിത തടസങ്ങൾ കാരണം വിമാനത്താവളങ്ങളിൽ എത്തുന്ന യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി ബന്ധപ്പെട്ട എയർലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ വഴി വിമാനങ്ങളുടെ ഏറ്റവും പുതിയ സമയക്രമം പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.

Latest News

Corehub Up