പെരിന്തൽമണ്ണ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള യുഡിഎഫ് പഞ്ചായത്ത്തല കണ്‍വൻഷനുകൾക്ക് തുടക്കമായി.
വെട്ടത്തൂർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്വൻഷൻ തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മണ്ഡലം യുഡിഎഫ് കണ്‍വീനർ എസ്. അബ്ദുസലാം ഉദ്ഘാടനം ചെയ്തു.
നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും മണ്ഡലത്തിലെ വികസനങ്ങൾക്ക് ജനങ്ങൾ ബാലറ്റിലൂടെ അംഗീകാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.പെരിന്തൽമണ്ണ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം മുഖ്യാതിഥിയായിരുന്നു.
മണ്ഡലത്തിൽ നടപ്പാക്കിയതും നടപ്പാക്കാൻ ഉദേശിക്കുന്നതുമായ വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വരുംദിവസങ്ങളിൽ പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും സ്ക്വാഡ് പ്രവർത്തനങ്ങളും കുടുംബ സംഗമങ്ങളും ശക്തമാക്കാൻ തീരുമാനിച്ചു.
കെ.വി. ഹമീദ്, ഡിസിസി സെക്രട്ടറി കെ.ഇ. ഹംസ ഹാജി, പച്ചീരി ഫാറൂഖ്, ആർഎസ്പി ജില്ലാ സെക്രട്ടറി രാജേന്ദ്രൻ എന്നിവർ തെരഞ്ഞെടുപ്പ് നിരീക്ഷകരായി പങ്കെടുത്തു.
കെ.ടി. ഷിയാസ്, പി. സുബൈർ, കെ.ഇ. ഹംസ ഹാജി, കെ.പി. മജീദ്, മജീദ് പുത്തങ്ങോട്ട്, പി.ടി. സക്കീർ, സി.എം. മുസ്തഫ, ടി. സൈനുദ്ദീൻ, നാസർ അറബി എന്നിവർ പ്രസംഗിച്ചു.