Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UDF Celebration

കാ​ഞ്ഞിര​പ്പ​ള്ളി​യി​ൽ യു​ഡി​എ​ഫ് ആ​ഹ്ലാ​ദ പ്ര​ക​ട​ത്തി​നി​ടെ സം​ഘ​ർ​ഷം; ആ​ക്ര​മി​ച്ച​ത് സി​പി​എം പ്ര​വ​ർ​ത്ത​ക​രെ​ന്ന് ആ​രോ​പ​ണം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യ​ത്തി​ൽ ‌‌യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ സം​ഘ​ർ​ഷം. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

കോ​ൺ​ഗ്ര​സ് നേ​താ​വും യു​ഡി​എ​ഫ് കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​യ ടി.​എ​സ്. നി​സു, എ​ട്ടാം വാ​ർ​ഡ് മെ​മ്പ​ർ സു​നി​ൽ തേ​നം​മാ​ക്ക​ൽ, പ​ത്താം വാ​ർ​ഡ് മെ​മ്പ​ർ സു​റു​മി ടീ​ച്ച​ർ എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.‌‌‌ നി​സു​വി​ന്‍റെ നെ​റ്റി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ക്ക​വെ കാ​ഞ്ഞി​ര​പ്പ​ള്ളി കെ​എം​എ ഹാ​ൾ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഘ​ർ​ഷം. സം​ഘം ചേ​ർ​ന്നെ​ത്തി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ ക​ട​ന്നു​ക​യ​റി മ​ര​ക്ക​ഷ​ണം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, കാ​ഞ്ഞി​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മി​ക​ച്ച തി​രി​ച്ചു​വ​ര​വാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ​ത്. 24 സീ​റ്റി​ൽ 13 സീ​റ്റു​ക​ളി​ൽ യു​ഡി​എ​ഫ് വി​ജ​യി​ച്ചി​രു​ന്നു.

ഇ​ട​ത് സി​റ്റിം​ഗ് സീ​റ്റാ​യ കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട വാ​ർ​ഡി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി ബി.​ആ​ർ. അ​ന്‍​ഷാ​ദി​നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ അ​ഡ്വ. സു​നി​ൽ തേ​നം​മാ​ക്ക​ൽ നൂ​റോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

പൂ​ത​ക്കു​ഴി വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സു​റു​മി കെ.​എ (സു​റു​മി ടീ​ച്ച​ർ) ആ​ണ് 150ല​ധി​കം വോ​ട്ടി​ന് വി​ജ​യി​ച്ച​ത്. യുഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ലാ​ണ് സു​റു​മി ടീ​ച്ച​ർ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up