തിരുവനന്തപുരം: സർക്കാരിന്റെ പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകാൻ യുഡിഎഫ് ഉപസമിതി രൂപീകരിക്കും. കോണ്ഗ്രസ് പ്രതിനിധിയാവും സമിതിയുടെ അധ്യക്ഷൻ. ഉപസമിതി അധ്യക്ഷനെ തീരുമാനിക്കാൻ കെപിസിസി പ്രസിഡന്റ് സണ്ണിജോസഫിനെ ചമുതലപ്പെടുത്തി. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികൾ സമിതിയിലുണ്ടാകും.
ഇപ്പോൾ എക്സൈസ് വകുപ്പ് തയാറാക്കിയ കരട് ഉപസമിതി ചർച്ച ചെയ്ത് അന്തിമരൂപം നൽകും. അതിനു ശേഷമാകും മുഖ്യമന്ത്രിക്ക് കൈമാറുക. ഈ മാസം 30നകം മദ്യനയം പ്രഖ്യാപിക്കാനാണ് സാധ്യത.