Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UN Chief

എ​ഐയെ നി​യ​ന്ത്രി​ക്കേ​ണ്ട​ത് ആഗോള സഹകരണത്തിലൂടെ: യുഎൻ മേധാവി

ന്യൂ​​​​ഡ​​​​ല്‍​ഹി: നി​​​​ര്‍​മി​​​​ത ബു​​​​ദ്ധി​​​​യെ (എ​​​​ഐ) നി​​​​യ​​​​ന്ത്രി​​​​ക്കേ​​​​ണ്ട​​​​ത് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​ട്ര​​​സ​​​​ഭ​​​​യു​​​​ടെ (യു​​​​എ​​​​ന്‍) ക​​​​ട​​​​മ​​​​യ​​​​ല്ലെ​​​​ന്ന് സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റ​​​​സ്. വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ ആ​​​​ഗോ​​​​ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മാ​​​​ണ് ആ​​​​വ​​​​ശ്യ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു യു​​​​എ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍.

ഇ​​​​ന്ത്യ ആ​​​​തി​​​​ഥേ​​​​യ​​​​ത്വം വ​​​​ഹി​​​​ക്കു​​​​ന്ന ഇ​​​​ന്ത്യ എ​​​​ഐ ഇം​​​​പാ​​​ക്‌​​​ട് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നാ​​​​യി പു​​​​റ​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​നു മു​​​​ന്നേ വാ​​​​ര്‍​ത്താ ഏ​​​​ജ​​​​ന്‍​സി​​​​യാ​​​​യ പി​​​​ടി​​​​ഐ​​​​ക്കു ന​​​​ല്‍​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ഗു​​​​ട്ടെ​​​​റ​​​​സി​​​​ന്‍റെ വാ​​​​ക്കു​​​​ക​​​​ള്‍.

ഡി​​​​ജി​​​​റ്റ​​​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലെ അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി യു​​​​എ​​​​ന്‍ 2024ല്‍ ​​​​അം​​​​ഗീ​​​​ക​​​​രി​​​​ച്ച ആ​​​​ഗോ​​​​ള ച​​​​ട്ട​​​​ക്കൂ​​​​ടാ​​​​യ ‘ഗ്ലോ​​​​ബ​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ കോം​​​​പാ​​​ക്‌​​​ടി​​​​നു’ കീ​​​​ഴി​​​​ല്‍ മൂ​​​​ന്ന് പ്ര​​​​ധാ​​​​ന സം​​​​രം​​​​ഭ​​​​ങ്ങ​​​​ളും ഗു​​​​ട്ടെ​​​​റ​​​​സ് എ​​​ടു​​​ത്തു​​​പ​​​റ​​​ഞ്ഞു.

ലോ​​​ക​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള 40 വി​​​​ദ​​​​ഗ്ധ​​​​രെ ഉ​​​​ള്‍​ക്കൊ​​​​ള്ളി​​​​ച്ച് നി​​​​ര്‍​മി​​​​ത​​​ബു​​​​ദ്ധി​​​​യി​​​​ല്‍ ഒ​​​​രു പു​​​​തി​​​​യ ഉ​​​​ന്ന​​​​ത​​​​ത​​​​ല സ്വ​​​​ത​​​​ന്ത്ര അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര ശാ​​​​സ്ത്ര സ​​​​മി​​​​തി​​​​യു​​​​ടെ രൂ​​​​പീ​​​​ക​​​​ര​​​​ണം, യു​​​​എ​​​​ന്‍ ന​​​​ട​​​​ത്താ​​​​ന്‍ പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന എ​​​​ഐ​​​​യു​​​​ടെ ആ​​​​ഗോ​​​​ള വാ​​​​ര്‍​ഷി​​​​ക സം​​​​വാ​​​​ദം എ​​​ന്നി​​​വ​​​യ്ക്കു​​​ പു​​​റ​​​മേ നി​​​​ര്‍​മി​​​​ത​​​​ബു​​​​ദ്ധി​​​​യി​​​​ല്‍​നി​​​​ന്ന് ഗു​​​​ണം നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​ക​​​​സ്വ​​​​ര​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ സ​​​​ഹാ​​​​യി​​​​ക്കാ​​​​നാ​​​​യി യു​​​​എ​​​​ന്‍ ഒ​​​​രു ഫ​​​​ണ്ടി​​​​ന്‍റെ അ​​​​നു​​​​മ​​​​തി തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഗു​​​​ട്ടെ​​​​റ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up