Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPSchoolVan

Kouthukam

സ്‌​കൂ​ൾ കു​ട്ടി​ക​ളെ സി​എ​ൻ​ജി സി​ലി​ണ്ട​റി​ന് മു​ക​ളി​ൽ ഇ​രു​ത്തി യാ​ത്ര; വാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ്

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്‌​ശ​ഹ​റി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ പ​ണ​യം വെ​ച്ചു​ള്ള അ​പ​ക​ട​ക​ര​മാ​യ വാ​ൻ യാ​ത്ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. സ​ഹാ​റ പ്ര​ദേ​ശ​ത്തു​ള്ള 'ദി ​സ​യ​ൻ​സ് സ്‌​കൂ​ളി'​ലെ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ച് കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്ക് വ​ന്നി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. വാ​നി​ൽ ഇ​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ചി​ല കു​ട്ടി​ക​ൾ കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സി​എ​ൻ​ജി സി​ലി​ണ്ട​റി​ന് മു​ക​ളി​ലും അ​തി​ന് ചു​റ്റു​മാ​ണ് ഇ​രു​ന്നി​രു​ന്ന​ത്.

പെ​ട്ടെ​ന്ന് ബ്രേ​ക്ക് പി​ടി​ക്കു​ക​യോ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യോ ചെ​യ്താ​ൽ വ​ലി​യൊ​രു ദു​ര​ന്ത​ത്തി​ന് വ​ഴി​വെ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു യാ​ത്ര. സ്കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റി​ന്‍റെ​യും വാ​ൻ ഡ്രൈ​വ​റു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​ശ്ര​ദ്ധ​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്ന് ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ന് സ്കൂ​ൾ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് പ​ല​പ്പോ​ഴും ഇ​ത്ത​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​ക്കു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ടു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ കോ​ട്‌​വാ​ലി ദേ​ഹാ​ത് പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​വേ​ഗം ഇ​ട​പെ​ടു​ക​യും മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​പ്ര​കാ​രം വാ​ൻ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ല​യി​ലെ സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​സി​സ്റ്റ​ന്‍റ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ നീ​തു ശ​ർ​മ്മ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up