Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPTalent

Video

ജീ​പ്പി​ന്‍റെ മൂ​ല​യി​ൽ തൂ​ങ്ങി​ക്കി​ട​ന്ന് ഡ്രൈ​വിം​ഗ്, ഒ​പ്പം പാ​ൻ​മ​സാ​ല ച​വ​യ്ക്ക​ലും

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മീ​ണ റോ​ഡി​ലൂ​ടെ യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് പാ​യു​ന്ന ജീ​പ്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൗ​തു​ക​വും ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ന്ന​ത്.

വ​ണ്ടി​ക്കു​ള്ളി​ൽ കൃ​ത്യ​മാ​യി ഇ​രി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ജീ​പ്പി​ന്‍റെ ഒ​രു മൂ​ല​യ്ക്ക് അ​പ​ക​ട​ക​ര​മാ​യി വ​ലി​ഞ്ഞി​രു​ന്നാ​ണ് ഡ്രൈ​വ​ർ വ​ണ്ടി ഓ​ടി​ക്കു​ന്ന​ത്.

മു​ൻ​സീ​റ്റി​ൽ മാ​ത്രം ഇ​യാ​ളെ കൂ​ടാ​തെ നാ​ലു​പേ​ർ കൂ​ടി തി​ങ്ങി​യി​രു​ന്ന​തി​നാ​ലാ​ണ് ഡ്രൈ​വ​ർ​ക്ക് ഈ ​അ​വ​സ്ഥ​യു​ണ്ടാ​യ​ത്. സ്റ്റി​യ​റിം​ഗി​ലേ​ക്ക് കൈ​യെ​ത്താ​ൻ പോ​ലും ബു​ദ്ധി​മു​ട്ടു​ന്ന അ​വ​സ്ഥ​യി​ലും യാ​തൊ​രു ഭ​യ​വു​മി​ല്ലാ​തെ വ​ണ്ടി​യോ​ടി​ക്കു​ന്ന ഇ​യാ​ൾ, ഇ​തി​നി​ട​യി​ൽ വാ​യ കൊ​ണ്ട് പാ​ൻ​മ​സാ​ല പാ​ക്ക​റ്റ് ക​ടി​ച്ച് പൊ​ട്ടി​ച്ച് ക​ഴി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് താ​ഴെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ളു​ക​ളു​ടെ 'പ്ര​ത്യേ​ക ക​ഴി​വു​ക​ളെ' പ​രി​ഹ​സി​ച്ച് നി​ര​വ​ധി പേ​ർ രം​ഗ​ത്തെ​ത്തു​മ്പോ​ൾ, യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ഭൂ​രി​ഭാ​ഗം പേ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Latest News

Corehub Up