Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Coast Guard

വെ​ന​സ്വേ​ല​യി​ൽ​നി​ന്നു​ള്ള എ​ണ്ണ​ക്ക​പ്പ​ൽ അ​മേ​രി​ക്ക പി​ടി​ച്ചെ​ടു​ത്തു

കാ​​​​ര​​​​ക്കാ​​​​സ്: വെ​​​​ന​​​​സ്വേ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എ​​​​ണ്ണ​​​​ക്ക​​​​പ്പ​​​​ൽ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത് അ​​​​മേ​​​​രി​​​​ക്ക. ശ​​​​നി​​​​യാ​​​​ഴ​​​​ച പു​​​​ല​​​​ർ​​​​ച്ചെ ക​​​​രീ​​​​ബി​​​​യ​​​​ൻ ക​​​​ട​​​​ലി​​​​ൽ സ​​​​ഞ്ച​​​​രി​​​​ച്ച പ​​​​നാ​​​​മ​​​​യു​​​​ടെ പ​​​​താ​​​​ക​​​​യു​​​​ള്ള സെ​​​​ഞ്ച്വ​​​​റീ​​​​സ് എ​​​​ന്ന എ​​​​ണ്ണടാ​​​​ങ്ക​​​​റാ​​​​ണ് യു​​​​എ​​​​സ് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി പ​​​​ണം ക​​​​ണ്ടെ​​​​ത്താ​​​​ൻ ക്രൂ​​​​ഡ് ഓ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​മാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക വെ​​​​ന​​​​സ്വേ​​​​ല​​​​യ്ക്കെ​​​​തി​​രേ ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

വെ​​​​ന​​​​സ്വേ​​​​ല ക​​​​ട്ടെ​​​​ടു​​​​ത്ത അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ ഭൂ​​​​മി​​​​യും എ​​​​ണ്ണ​​​​യും മ​​​​റ്റ് ആ​​​​സ്തി​​​​ക​​​​ളും തി​​​​രി​​​​കെ കി​​​​ട്ട​​​​ണ​​​​മെ​​​​ന്നാ​​​​ണു ട്രം​​​​പി​​​​ന്‍റെ പു​​​​തി​​​​യ ആ​​​​വ​​​​ശ്യം.

1970ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​പു​​​​വ​​​​രെ വെ​​​​ന​​​​സ്വേ​​​​ല​​​​ൻ എ​​​​ണ്ണ​​വി​​​​പ​​​​ണി കൈ​​​​യ​​​​ട​​​​ക്കി​​​​വ​​​​ച്ചി​​​​രു​​​​ന്ന​​​​ത് യു​​​​എ​​​​സ് ക​​​​മ്പ​​​​നി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന്, മ​​​​ഡു​​​​റോ​​​​യു​​​​ടെ മു​​​​ൻ​​​​ഗാ​​​​മി ഹ്യൂ​​​​ഗോ ഷാ​​​​വേ​​​​സ് അ​​​​മേ​​​​രി​​​​ക്ക​​​​ൻ ക​​​​മ്പ​​​​നി​​​​ക​​​​ളെ പു​​​​റ​​​​ത്താ​​​​ക്കി എ​​​​ണ്ണ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളെ ദേ​​​​ശ​​​​സാ​​​​ത്ക​​​​രി​​​​ച്ചു. ഇ​​​​തു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണു ട്രം​​​​പ് ആ​​​​വ​​​​ശ്യം ഉ​​​​ന്ന​​​​യി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up