Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Green Card Holders

America

യു​എ​സ് ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ളു​ടെ വി​ദേ​ശ​യാ​ത്ര: തി​രി​ച്ചു​വ​ര​വി​നു​ള്ള രേ​ഖ​ക​ളും സ​മ​യ​പ​രി​ധി​യും

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ സ്ഥി​ര​താ​മ​സ​ക്കാ​ർ (ഗ്രീ​ൻ കാ​ർ​ഡ് ഉ​ട​മ​ക​ൾ) വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട യാ​ത്രാ സ​മ​യ​പ​രി​ധി​ക​ളെ​യും രേ​ഖ​ക​ളെ​യും കു​റി​ച്ചു​ള്ള പ്ര​ധാ​ന മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. കൃ​ത്യ​മാ​യ രേ​ഖ​ക​ളി​ല്ലാ​തെ ദീ​ർ​ഘ​കാ​ലം വി​ദേ​ശ​ത്ത് ത​ങ്ങു​ന്ന​ത് സ്ഥി​ര​താ​മ​സ പ​ദ​വി ന​ഷ്ട​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​യേ​ക്കാ​മെ​ന്നാ​ണ് നി​യ​മ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ആ​റു മാ​സ​ത്തി​ൽ താ​ഴെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക്, സാ​ധാ​ര​ണ വി​നോ​ദ​യാ​ത്ര​ക​ൾ​ക്കോ ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കോ സാ​ധു​വാ​യ ഗ്രീ​ൻ കാ​ർ​ഡ് മാ​ത്രം മ​തി​യാ​കും. ഇ​ത് താ​മ​സ​പ​ദ​വി​ക്ക് ഭീ​ഷ​ണി​യാ​കി​ല്ല.

ആ​റു മാ​സം മു​ത​ൽ ഒ​രു വ​ർ​ഷം വ​രെ ഗ്രീ​ൻ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് തി​രി​ച്ചെ​ത്താ​മെ​ങ്കി​ലും, അ​മേ​രി​ക്ക​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കാ​നു​ള്ള താ​ൽ​പ​ര്യ​ത്തെ​ക്കു​റി​ച്ച് അ​തി​ർ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലു​ക​ൾ​ക്ക് സാ​ധ്യ​ത​യു​ണ്ട്. ഒ​രു വ​ർ​ഷ​മോ അ​തി​ൽ കൂ​ടു​ത​ലോ വി​ദേ​ശ​ത്ത് നി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ യുഎസ് വി​ടു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ ഫോം I-131 (​ഫോം-131) വ​ഴി റീ-​എ​ൻ​ട്രി പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്കു​ക​യും ബ​യോ​മെ​ട്രി​ക്സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക​യും വേ​ണം. ഇ​ത് ര​ണ്ട് വ​ർ​ഷം വ​രെ വി​ദേ​ശ​ത്ത് ത​ങ്ങാ​ൻ അ​നു​വ​ദി​ക്കും.

പെ​ർ​മി​റ്റി​ല്ലാ​തെ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ പു​റ​ത്തു​നി​ന്നാ​ൽ ഗ്രീ​ൻ കാ​ർ​ഡ് അ​സാ​ധു​വാ​കാ​നും എ​സ്.​ബി-1 റി​ട്ടേ​ണിം​ഗ് റ​സി​ഡ​ന്‍റ് വീ​സ വേ​ണ്ടി​വ​രാ​നും സാ​ധ്യ​ത​യു​ണ്ട്.​റീ-​എ​ൻ​ട്രി പെ​ർ​മി​റ്റ് ഉ​ണ്ടെ​ങ്കി​ൽ പോ​ലും, ദീ​ർ​ഘ​കാ​ല​ത്തെ വി​ദേ​ശ​വാ​സം ഭാ​വി​യി​ൽ യു​എ​സ് പൗ​ര​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ‘തു​ട​ർ​ച്ച​യാ​യ താ​മ​സ’ നി​ബ​ന്ധ​ന​യെ ബാ​ധി​ക്കാം.

കൂ​ടാ​തെ, വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വ​ച്ച് ഗ്രീ​ൻ കാ​ർ​ഡ് ഉ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഫോം I-407 ​ഒ​പ്പി​ടാ​ൻ സ​മ്മ​ർ​ദ​മു​ണ്ടാ​യാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും, അ​മേ​രി​ക്ക​യു​മാ​യു​ള്ള ബ​ന്ധം തെ​ളി​യി​ക്കു​ന്ന നി​കു​തി രേ​ഖ​ക​ൾ, വീ​ട്, ജോ​ലി എ​ന്നി​വ​യു​ടെ തെ​ളി​വു​ക​ൾ യാ​ത്ര​യി​ൽ ക​രു​ത​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

Latest News

Corehub Up