Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Marines

പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധ​ഭീ​തി ശ​ക്ത​മാ​കു​ന്നു; ഇ​റാ​ൻ അ​തി​ർ​ത്തി​യി​ലേ​ക്ക് കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ

‌ടെ​ഹ്റാ​ൻ: പ​ശ്ചി​മേ​ഷ്യ​യി​ൽ ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ടേ​യ്ക്ക് കൂ​ടു​ത​ൽ സൈ​ന്യ​ത്തെ അ​യ​ക്കാ​ൻ തീ​രു​മാ​നി​ച്ച് അ​മേ​രി​ക്ക. നി​ല​വി​ൽ 50,000-ത്തോ​ളം അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ മേ​ഖ​ല​യി​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന് പു​റ​മെ ഏ​ക​ദേ​ശം 5,000 പേ​ര​ട​ങ്ങു​ന്ന ര​ണ്ട് മ​റൈ​ൻ യൂ​ണി​റ്റു​ക​ളെ കൂ​ടി അ​ടി​യ​ന്ത​ര​മാ​യി അ​യ​ക്കാ​നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നീ​ക്കം.

എ​ലൈ​റ്റ് 82-ാം എ​യ​ർ​ബോ​ൺ ഡി​വി​ഷ​നി​ൽ നി​ന്നു​ള്ള 3,000 സൈ​നി​ക​രെ​യും യു​എ​സ് വി​ന്യ​സി​ക്കു​ന്നു​ണ്ട്. പേ​ർ​ഷ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. യു​എ​സ് മു​ന്നോ​ട്ടു​വെ​ച്ച 15 ഇ​ന സ​മാ​ധാ​ന ക​രാ​ർ ഇ​റാ​ൻ ത​ള്ളി​ക്ക​ള​ഞ്ഞു. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന്‍റെ നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ങ്ങ​ളു​ടെ അ​ഞ്ച് നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ച്ചാ​ൽ മാ​ത്ര​മേ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ.

സൗ​ദി അ​റേ​ബ്യ​യി​ലെ പ്രി​ൻ​സ് സു​ൽ​ത്താ​ൻ എ​യ​ർ ബേ​സി​ന് നേ​രെ ന​ട​ന്ന ഇ​റാ​ൻ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​മേ​രി​ക്ക​യ്ക്കാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നും എ​ന്നാ​ൽ ച​ർ​ച്ച​ക​ൾ​ക്ക് വാ​തി​ൽ തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​സ്താ​വി​ച്ചു.

 

 

 

 

Latest News

Corehub Up