Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Secretary

യു​എ​സ് വി​സ, കു​ടി​യേ​റ്റ ന​യ​ങ്ങ​ളി​ലെ ആ​ശ​ങ്ക മാ​ർ​ക്കോ റൂ​ബി​യോ​യെ അ​റി​യി​ച്ച് ഇ​ന്ത്യ; മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​യെ ല​ക്ഷ്യ​മി​ട്ട​ല്ലെ​ന്ന് യു​എ​സ്

ന്യൂ​ഡ​ൽ​ഹി: ട്രം​പ് ഭ​ര​ണ​കൂ​ടം യു​എ​സ് വി​സ, കു​ടി​യേ​റ്റ ന​യ​ങ്ങ​ളി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ൽ ഇ​ന്ത്യ​ക്കു​ള്ള ക​ടു​ത്ത ആ​ശ​ങ്ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ യു​എ​സ് വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യെ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലാ​ണ് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ച​ത്.

വി​സ, കു​ടി​യേ​റ്റ സം​വി​ധാ​നം പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​വ​ർ​ത്ത​ന ഘ​ട്ട​ത്തി​ൽ ചി​ല "ത​ട​സ​ങ്ങ​ൾ" സ്വാ​ഭാ​വി​ക​മാ​ണെ​ന്ന് മാ​ർ​ക്കോ റൂ​ബി​യോ സ​മ്മ​തി​ച്ചു. യു​എ​സി​ൽ ഗ്രീ​ൻ കാ​ർ​ഡി​നാ​യി അ​പേ​ക്ഷി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദേ​ശി​ക​ൾ രാ​ജ്യം വി​ട്ട് സ്വ​ന്തം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി അ​വി​ടെ നി​ന്ന് അ​പേ​ക്ഷി​ക്ക​ണം എ​ന്ന ത​ര​ത്തി​ൽ യു​എ​സ് സി​റ്റി​സ​ൺ​ഷി​പ്പ് ആ​ൻ​ഡ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് ക​ഴി​ഞ്ഞ ദി​വ​സം പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഇ​തി​ൽ നേ​രി​യ ഇ​ള​വു​ക​ൾ വ​രു​ത്തി​യെ​ങ്കി​ലും, യു​എ​സി​ലെ എ​ച്ച്-1​ബി വി​സ​ക്കാ​രാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ഇ​ത് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. നി​ല​വി​ൽ യു​എ​സി​ലെ ആ​കെ എ​ച്ച്-1​ബി വി​സ അ​പേ​ക്ഷ​ക​രി​ൽ 71 ശ​ത​മാ​ന​വും ഇ​ന്ത്യ​ക്കാ​രാ​ണ്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ കാ​ത​ൽ ജ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​മ്പ​ർ​ക്ക​മാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ ഓ​ർ​മി​പ്പി​ച്ചു.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ സ​ഹ​ക​രി​ക്കു​മ്പോ​ൾ ത​ന്നെ, ബി​സി​ന​സ്, സാ​ങ്കേ​തി​ക​വി​ദ്യ, ഗ​വേ​ഷ​ണം എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച് നി​യ​മ​പ​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ൻ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ഈ ​പു​തി​യ ന​യ​ങ്ങ​ൾ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്ക​രു​തെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

യു​എ​സ് കു​ടി​യേ​റ്റ ന​യ​ങ്ങ​ളി​ലെ മാ​റ്റം ഇ​ന്ത്യ​യെ മാ​ത്രം ല​ക്ഷ്യ​മി​ട്ടു​ള്ള​ത​ല്ലെ​ന്നും ഇ​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​താ​ണെ​ന്നും മാ​ർ​ക്കോ റൂ​ബി​യോ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ർ​ഷ​ങ്ങ​ളാ​യി 20 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ അ​ന​ധി​കൃ​ത​മാ​യി യു​എ​സി​ലേ​ക്ക് ക​ട​ന്ന​തു മൂ​ല​മു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​ണ് ഈ ​അ​ടി​യ​ന്ത​ര മാ​റ്റ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ താ​ത്കാ​ലി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും, ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ഒ​രു സം​വി​ധാ​ന​മാ​ണ് യു​എ​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ത് ഭാ​വി​യി​ൽ യു​എ​സി​ലേ​ക്ക് ജോ​ലി ചെ​യ്യാ​നും ന​വീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി എ​ത്തു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും റൂ​ബി​യോ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

Latest News

Corehub Up