Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Citizen

America

യു​എ​സ് പൗ​ര​ത്വ​മു​ള്ള അ​ഞ്ച് വ​യ​സുകാ​രി​യെ നാ​ടു​ക​ട​ത്തി; ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം

ടെ​ക്സ​സ്: അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ണ്ടാ​യി​ട്ടും അ​ഞ്ച് വ​യ​സു​കാ​രി ജെ​ന​സി​സ് എ​സ്റ്റ​ർ ഗു​ട്ട​റ​സ് കാ​സ്റ്റെ​ല്ലാ​നോ​സി​നെ അ​മ്മ​യോ​ടൊ​പ്പം ഹോ​ണ്ടു​റാ​സി​ലേ​ക്ക് നാ​ടു​ക​ട​ത്തി. ഡോ​ണ​ൾ​ഡ് ട്രം​പ് ഭ​ര​ണ​കൂ​ടം ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​ശ​ന​മാ​യ കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി.

ടെ​ക്സ​സി​ലെ ഓ​സ്റ്റി​നി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന ജെ​ന​സി​സി​നെ​യും അ​മ്മ കാ​രെ​ൻ ഗു​ട്ട​റ​സി​നെ​യും ജ​നു​വ​രി 11നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. അ​മ്മ​യ്ക്കെ​തി​രേ​യു​ള്ള പ​ഴ​യ നാ​ടു​ക​ട​ത്ത​ൽ ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ന​ട​പ​ടി.

കു​ട്ടി അ​മേ​രി​ക്ക​ൻ പൗ​ര​യാ​ണെ​ന്ന വാ​ദം അ​ധി​കൃ​ത​ർ ചെ​വി​ക്കൊ​ണ്ടി​ല്ല. അ​ഭി​ഭാ​ഷ​ക​നെ​യോ കോ​ട​തി​യെ​യോ സ​മീ​പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ര​ഹ​സ്യ​മാ​യി ഹോ​ട്ട​ലി​ൽ പാ​ർ​പ്പി​ച്ച ശേ​ഷ​മാ​ണ് ഇ​വ​രെ നാ​ടു​ക​ട​ത്തി​യ​ത്.

നി​ല​വി​ൽ ഹോ​ണ്ടു​റാ​സി​ലു​ള്ള ജെ​ന​സി​സി​ന് അ​വി​ടു​ത്തെ ഭാ​ഷ​യോ സാ​ഹ​ച​ര്യ​ങ്ങ​ളോ അ​റി​യി​ല്ല. മ​ക​ളു​ടെ ഭാ​വി ക​ണ​ക്കി​ലെ​ടു​ത്ത് കു​ട്ടി​യെ തി​രി​കെ അ​മേ​രി​ക്ക​യി​ലു​ള്ള ബ​ന്ധു​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക് അ​യ​ക്കാ​ൻ അ​മ്മ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​മേ​രി​ക്ക​യി​ൽ ജ​നി​ക്കു​ന്ന​വ​ർ​ക്ക് പൗ​ര​ത്വം ന​ൽ​കു​ന്ന നി​യ​മം നി​ർ​ത്ത​ലാ​ക്കാ​ൻ ട്രം​പ് ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത്. ഏ​ക​ദേ​ശം 53 ല​ക്ഷം യു​എ​സ് പൗ​ര​ത്വ​മു​ള്ള കു​ട്ടി​ക​ൾ ഇ​ത്ത​രം ഭീ​ഷ​ണി നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

Latest News

Corehub Up