Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Commission Report

ഇ​ന്ത്യ​യെ പൂ​ട്ടാ​ൻ ചൈ​ന - പാ​ക് സ​ഖ്യം; മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ ത​ന്ത്ര​പ​ര​മാ​യി സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കാ​ൻ പാ​കി​സ്ഥാ​നെ ചൈ​ന ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന് യു​എ​സ്-​ചൈ​ന സാ​മ്പ​ത്തി​ക, സു​ര​ക്ഷാ അ​വ​ലോ​ക​ന ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​യെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ചൈ​ന സൈ​നി​ക, സാ​മ്പ​ത്തി​ക, സ​മു​ദ്ര​സു​ര​ക്ഷ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്ര​ധാ​ന വി​ല​യി​രു​ത്ത​ൽ.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള സൈ​നി​ക ഇ​ട​പെ​ട​ലു​ക​ൾ ഒ​ഴി​വാ​ക്കി പാ​കി​സ്ഥാ​ന് നി​ർ​ണാ​യ​ക പി​ന്തു​ണ ന​ൽ​കാ​ൻ ചൈ​ന​യ്ക്ക് സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന​തി​ന് 2025-ലെ ​ഇ​ന്ത്യ - പാ​ക് സം​ഘ​ർ​ഷം ഉ​ദാ​ഹ​ര​ണ​മാ​യി ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ർ​ധി​ച്ചു​വ​രു​ന്ന ചൈ​ന - പാ​ക് സൈ​നി​ക സ​ഹ​ക​ര​ണം ഇ​ന്ത്യ​യ്ക്ക് മു​ന്നി​ൽ ഇ​ര​ട്ട​യു​ദ്ധ ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​തി​നൊ​പ്പം ഇ​ന്ത്യ​ൻ മ​ഹാ​സ​മു​ദ്ര​ത്തി​ലെ ചൈ​നീ​സ് നാ​വി​ക സാ​ന്നി​ധ്യം മേ​ഖ​ല​യി​ലെ ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ്ര​ധാ​ന മേ​ധാ​വി​ത്വ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​താ​യും റി​പ്പോ​ർ​ട്ട് അ​ടി​വ​ര​യി​ടു​ന്നു. എ​ന്നാ​ൽ, ഈ ​പ​രാ​മ​ർ​ശ​ങ്ങ​ളോ​ട് ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Latest News

Corehub Up