ടെഹ്റാൻ: അമേരിക്കയുടെ നിയന്ത്രണത്തിലാണ് ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുകയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ താത്പര്യപ്രകാരം അല്ലാതെ അധികാരമേൽക്കുന്ന ഏത് പുതിയ നേതാവും അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ ഇറാന്റെ ആഭ്യന്തര സാഹചര്യങ്ങളിലും അധികാര കൈമാറ്റ ചർച്ചകളിലും അമേരിക്ക നേരിട്ട് ഇടപെടുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇറാൻരെ അസംബ്ലി ഓഫ് എക്സ്പെർട്സ് ധാരണയിലെത്തിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.