Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Midterm

America

അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല തി​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ മു​ന്നേ​റ്റം; ഗ​വ​ർ​ണ​ർ പ​ദ​വി​ക​ളി​ലും സെ​ന​റ്റി​ലും ഡെ​മോ​ക്രാ​റ്റി​ക് വ​നി​ത​ക​ൾ​ക്ക് ച​രി​ത്ര​വി​ജ​യം

വാ​ഷിം​ഗ്ട​ൺ ഡിസി:  ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ന്ന അ​മേ​രി​ക്ക​ൻ ഇ​ട​ക്കാ​ല ​തെര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യി​ലെ വ​നി​താ സ്ഥാ​നാ​ർ​ഥിക​ൾ കൈ​വ​രി​ച്ച വി​ജ​യ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്നു. ജോ​ർ​ജി​യ, ടെ​ക്സ​സ്, ന്യൂ ​മെ​ക്സി​ക്കോ, ഒ​ഹാ​യോ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ച​രി​ത്ര​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വ​നി​ത​ക​ൾ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വാ​ധീ​നം വ്യ​ക്ത​മാ​ക്കു​ന്നു.

ജോ​ർ​ജി​യ​യി​ൽ മു​ൻ അ​റ്റ്ലാന്‍റ മേ​യ​ർ കീ​ഷ ലാ​ൻ​സ് ബോ​ട്ടം​സ് ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യെ​ന്ന നേ​ട്ടം സ്വ​ന്ത​മാ​ക്കി. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി റി​ക്ക് ജാ​ക്സ​ണെ​യാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട റി​പ്പ​ബ്ലി​ക്ക​ൻ ഭ​ര​ണ​ത്തി​ന് ഇ​തോ​ടെ ജോ​ർ​ജി​യ​യി​ൽ വി​രാ​മ​മാ​യി.

ടെ​ക്സ​സി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി ജീ​ന ഹി​നോ​ഹോ​സ നി​ല​വി​ലെ റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബോ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ച​രി​ത്ര​വി​ജ​യം നേ​ടി. ടെ​ക്സ​സി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ലാ​റ്റി​ന വം​ശ​ജ​യാ​യ വ​നി​താ ഗ​വ​ർ​ണ​റാ​കു​ന്ന ഹി​നോ​ഹോ​സ​യു​ടെ വി​ജ​യം, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി കൈ​വ​ശം​വ​ച്ചി​രു​ന്ന ഗ​വ​ർ​ണ​ർ പ​ദ​വി ഡെ​മോ​ക്രാ​റ്റു​ക​ൾ തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി.

ന്യൂ ​മെ​ക്സി​ക്കോ​യി​ൽ മു​ൻ അ​മേ​രി​ക്ക​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഡെ​ബ് ഹാ​ല​ൻ​ഡ് ഗ​വ​ർ​ണ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തി​ന്‍റെ ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ൻ വ​നി​ത​യെ​ന്ന ച​രി​ത്ര​നേ​ട്ട​മാ​ണ് അ​വ​ർ സ്വ​ന്ത​മാ​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഗ്രെ​ഗ് ഹ​ള്ളി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഹാ​ല​ൻ​ഡി​ന് ഏ​ക​ദേ​ശം 57 ശ​ത​മാ​നം വോ​ട്ടു​ക​ൾ ല​ഭി​ച്ചു.

ഒ​ഹാ​യോ​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യും മു​ൻ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഏ​മി ആ​ക്ട​ൺ, ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി വി​വേ​ക് രാ​മ​സ്വാ​മി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ക്ട​ണി​ന്‍റെ വി​ജ​യം ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്ക് നി​ർ​ണാ​യ​ക രാ​ഷ്ട്രീ​യ നേ​ട്ട​മാ​യി. ഏ​ക​ദേ​ശം 52.3 ശ​ത​മാ​നം വോ​ട്ടു​ക​ൾ ആ​ക്ട​ണി​ന് ല​ഭി​ച്ച​പ്പോ​ൾ രാ​മ​സ്വാ​മി​ക്ക് 44.4 ശ​ത​മാ​ന​മാ​ണ് ല​ഭി​ച്ച​ത്.

അ​രി​സോ​ണ​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ർ​ണ​ർ കെ​യ്റ്റി ഹോ​ബ്സ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മ​സാ​ച്യു​സെ​റ്റ്സി​ൽ മൗ​റ ഹീ​ലി​യും ന്യൂ​യോ​ർ​ക്കി​ൽ കാ​ത്തി ഹോ​ക്ക​ലും ഗ​വ​ർ​ണ​ർ പ​ദ​വി​ക​ൾ നി​ല​നി​ർ​ത്തി. ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കി​യ ഈ ​വി​ജ​യ​ങ്ങ​ളും ഡെ​മോ​ക്രാ​റ്റി​ക് വ​നി​താ നേ​തൃ​ത്വ​ത്തിൽ​ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​യി.

അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലും ഡെ​മോ​ക്രാ​റ്റി​ക് വ​നി​ത​ക​ൾ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ചു. മി​ന​സോ​ട്ട​യി​ൽ നി​ല​വി​ലെ ലെ​ഫ്റ്റ​ന​ന്റ് ഗ​വ​ർ​ണ​ർ പെ​ഗ്ഗി ഫ്ലാ​ന​ഗ​ൻ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി മി​ഷേ​ൽ ട​ഫോ​യ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​ന​റ്റി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ​നി​ന്നു​ള്ള ഫ്ലാ​ന​ഗ​ന്‍റെ വി​ജ​യം രാ​ഷ്ട്രീ​യ പ്രാ​തി​നി​ധ്യ​ത്തി​ന്റെ ച​രി​ത്ര​പ​ര​മാ​യ മു​ന്നേ​റ്റ​മാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

സൗ​ത്ത് കരോളിന​യി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധ​യാ​യ ആ​നി ആ​ൻ​ഡ്രൂ​സ് റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ത്ഥി ഡാ​ർ​ലൈ​ൻ ഗ്ര​ഹാ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​ട്ടി​മ​റി​വി​ജ​യം നേ​ടി. സം​സ്ഥാ​ന​ത്ത് 1998നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. സൗ​ത്ത് കരോളി​ന​യി​ൽ​നി​ന്ന് സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ വ​നി​ത​യെ​ന്ന നേ​ട്ട​വും ആ​ൻ​ഡ്രൂ​സ് സ്വ​ന്ത​മാ​ക്കി.

ഇ​ല്ലി​നോ​യി​യി​ൽ നി​ല​വി​ലെ ലെ​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ ജൂ​ലി​യാ​ന സ്ട്രാ​റ്റ​ൺ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി ഡോ​ൺ ട്രേ​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി അ​മേ​രി​ക്ക​ൻ സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ര​മി​ക്കു​ന്ന ഡി​ക്ക് ഡ​ർ​ബി​ന്‍റെ സീ​റ്റാ​ണ് സ്ട്രാ​റ്റ​ൺ നി​ല​നി​ർ​ത്തി​യ​ത്. ഇ​ല്ലി​നോ​യി​യി​ൽ​നി​ന്ന് സെ​ന​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യാ​ണ് സ്ട്രാ​റ്റ​ൺ. ഇ​തോ​ടെ ര​ണ്ട് വ്യ​ത്യ​സ്ത വം​ശീ​യ ന്യൂ​ന​പ​ക്ഷ പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലു​ള്ള വ​നി​ത​ക​ൾ ഒ​രേ​സ​മ​യം സെ​ന​റ്റി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ആ​ദ്യ സം​സ്ഥാ​ന​മാ​യി ഇ​ല്ലി​നോ​യി മാ​റും.

2026ലെ ​ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​നി​താ സ്ഥാ​നാ​ർ​ഥി​ക​ൾ കൈ​വ​രി​ച്ച ഈ ​വി​ജ​യ​ങ്ങ​ൾ കേ​വ​ലം പാ​ർ​ട്ടി​ക​ളു​ടെ രാ​ഷ്ട്രീ​യ നേ​ട്ട​ങ്ങ​ൾ​ക്ക​പ്പു​റം അ​മേ​രി​ക്ക​യി​ലെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ലും ജ​ന​പ്രാ​തി​നി​ധ്യ​ത്തി​ലും സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ്. ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ, ലാ​റ്റി​ന, ത​ദ്ദേ​ശീ​യ അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​നി​ത​ക​ൾ നി​ർ​ണാ​യ​ക പ​ദ​വി​ക​ളി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​രു​ന്ന​ത് അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വൈ​വി​ധ്യ​ത്തി​നും പു​തി​യ രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​നും കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

Latest News

Corehub Up