Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Student Visas

America

യു.​എ​സ് വി​ദ്യാ​ർഥി​ വി​സ​യ്ക്ക് നി​യ​ന്ത്ര​ണ​വു​മാ​യി ട്രം​പ് ഭ​ര​ണ​കൂ​ടം; നി​യ​മം സെ​പ്റ്റം​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി : അ​മേ​രി​ക്ക​യി​ൽ പ​ഠി​ക്കു​ന്ന വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​നി​മു​ത​ൽ ഫെ​ഡ​റ​ൽ സ​ർ​ക്കാ​രിന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ നാ​ല് വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ രാ​ജ്യ​ത്ത് തു​ട​രാ​നാ​കി​ല്ലെ​ന്ന പു​തി​യ നി​യ​മം ട്രം​പ് ഭ​ര​ണ​കൂ​ടം പു​റ​ത്തി​റ​ക്കി. സെ​പ്റ്റം​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന ഈ ​നി​യ​മം അ​നു​സ​രി​ച്ച് വി​ദ്യാ​ർ​ഥിക​ൾ​ക്ക് കോ​ഴ്സു​ക​ളോ മേ​ജ​റു​ക​ളോ മാ​റു​ന്ന​തി​നും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​കും.

വി​ദ്യാ​ർ​ഥി​ക​ൾ പ​ഠ​നം നീ​ട്ടി​വ​ച്ച് വി​സാ കാ​ലാ​വ​ധി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ട​യാ​നും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നു​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വ​കു​പ്പ് (DHS) വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ, ഈ ​പു​തി​യ നി​യ​ന്ത്ര​ണം വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​മെ​ന്നും അ​മേ​രി​ക്ക​ൻ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ​യും സ​ർ​വക​ലാ​ശാ​ല​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ വി​ദ​ഗ്ദ്ധ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

Latest News

Corehub Up