Mon, 28 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US-Iran Tensions

അ​മേ​രി​ക്ക - ഇ​റാ​ൻ സം​ഘ​ർ​ഷം; സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്ക് വീ​ണ്ടും സാ​ധ്യ​ത, നി​ർ​ദേ​ശം ന​ൽ​കി ട്രം​പ്

വാ​ഷിം​ഗ്‌​ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ൽ അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും ച​ർ​ച്ച​ക​ൾ ന​ട​ന്നേ​ക്കു​മെ​ന്ന് ആ​ക്സി​യോ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​തി​നാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​ർ​ദേ​ശം ന​ൽ​കി.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്ന സ​മാ​ധാ​ന നി​ർ​ദേ​ശ​മാ​ണ് ഇ​റാ​ൻ യു​എ​സി​ന് മു​ന്നി​ൽ​വ​ച്ച​ത്. പ​ക​രം എ​ണ്ണ ക​യ​റ്റു​മ​തി​യു​ടെ​യും നാ​വി​ക തു​റ​മു​ഖ​ങ്ങ​ളു​ടെ​യും മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്ക​ണ​മെ​ന്ന് ഇ​റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​തി​നെ "അ​നാ​വ​ശ്യ വി​ല​പേ​ശ​ൽ" എ​ന്നാ​ണ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്.

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് മു​ൻ​നി​ർ​ത്തി​യു​ള്ള വി​ല​പേ​ശ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്. ഇ​റാ​നു മേ​ൽ വീ​ണ്ടും സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടോ എ​ന്ന ചോ​ദ്യ​ത്തി​ന്, ആ ​കാ​ര്യം താ​ൻ എ​പ്പോ​ഴും ചി​ന്തി​ക്കു​ന്നു​ണ്ട് എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

Latest News

Corehub Up