Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USAMalayali

America

ഫോ​ക്കാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണം ഞാ​യ​റാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യ​യി​ൽ

ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഫീ​ലി​പ്പോ​സ് ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്‍റോ വ​ർ​ക്കി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് വ​ര​വേ​ൽ​പ്പും പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണിന്‍റെ നേ​തൃപ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും വ​നി​താ ഫോ​റം ചാ​രി​റ്റി ഇ​നി​ഷ്യേ​റ്റീ​വും ബി​സി​ന​സ് ഫോ​റം സ​മ​ർ​പ്പ​ണ​വും ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ്മ ച​ർ​ച്ചി​ൽ ന​ട​ക്കും (10197 Northeast Ave, Philadelphia, PA 19116).

ഫൊ​ക്കാ​ന ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മാധ്യമപ്രവർത്തകൻ വി. ​അ​ര​വി​ന്ദ് മു​ഖ്യ ആ​ശം​സാ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഫൊ​ക്കാ​ന പിഎ റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് ചാ​ണ്ടി, സെ​ക്ര​ട്ട​റി മി​ല്ലി ഫി​ലി​പ്പ്, ട്ര​ഷ​റ​ർ സു​ധാ കാ​ർ​ത്ത, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ബ്ര​ഹാം, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സു​മോ​ദ് നെ​ല്ലി ക്കാ​ലാ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജി സാ​മു​വ​ൽ, വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി ആ​നി ഇ​ട്ടി, വി​മ​ൻ​സ് ഫോ​റം ട്ര​ഷ​റ​ർ ഐ​ശ്വ​ര്യ പ്രേ​മ​ല​ത എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റീ​ജി​യ​ൺ അഞ്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നേ​റു​ന്ന​ത്.

ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ ആ​ന്റോ വ​ർ​ക്കി, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ പേ​ഴ്സ​ൺ ഡോ. ​ഷൈ​നി രാ​ജു, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സോ​ണി തോ​മ​സ് അ​മ്പൂ​ക്ക​ൻ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി സം​ബ​ന്ധി​ക്കും.​

ദേ​ശീ​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​ർ​ജ് ന​ട​വ​യ​ൽ, റോ​ണി വ​ർ​ഗീ​സ്, ആ​ദ​ർ​ശ് ര​വീ​ന്ദ്ര​ൻ, ദേ​ശീ​യ യൂ​ത്ത് ക​മ്മി​റ്റി പ്ര​തി​നി​ധി ഫെ​യ്ത്ത് എ​ൽ​ദോ എ​ന്നി​വ​രും പ​ങ്ക​ടു​ക്കും.

കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബ്ലെ​സ​ൻ മാ​ത്യു, അ​ല​ക്സ് പോ​ൾ, എ​ൽ​ഡ​ൺ വ​ർ​ഗീ​സ്, ലി​ബി​ൻ കു​ര്യ​ൻ, ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സ​നു സ​ദാ​ന​ന്ദ​ൻ, അ​ഭി​ലാ​ഷ് ജോ​ൺ എ​ന്നി​വ​രും സ​മ്മേ​ള​ന വി​ജ​യ​ത്തി​ന് പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വേ​ലിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​രും സാം​സ്കാ​രി​ക പ്രവർത്തകരും ബി​സി​ന​സ് ഉ​ട​മ​ക​ളും സ​മ്മേ​ള​ന​ത്തെ ധ​ന്യ​മാ​ക്കും.

ഫൊ​ക്കാ​ന ദേ​ശീ​യ ബി​സി​ന​സ് ഫോ​റം ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​റി​യാ​ൻ, ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ മി​ല്ലി ഫി​ലി​പ്പ്, ദേ​ശീ​യ വി​മ​ൻ​സ് ഫോ​റം കോ-​ചെ​യ​ർ ലി​സി തോ​മ​സ്, ദേ​ശീ​യ വി​മ​ൻ​സ് ഫോ​റം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും റീ​ജി​യ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​റു​മാ​യ ആ​ശ ആ​ദ​ർ​ശ് എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കും.

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വേ​നി​യ റീ​ജി​യ​ൺ അഞ്ചിന് ​കീ​ഴി​ലു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യ), അ​ല​ക്സ് തോ​മ​സ് (പ​മ്പ), കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് (മാ​പ്പ്), ശ​ബ​രി​ഷ് ച​ന്ദ്ര​ശേ​ഖ​ര​ൻ (ഡെ​ൽ​മ), ബി​നി​ഷ് ജോ​ർ​ജ് (ഇഎംഎ), എ​ബ്ര​ഹാം വി. ​ജോ​സ​ഫ് (മേ​ള). മാ​ത്യു ചെ​റി​യാ​ൻ (പിഎംഎ), ഷാ​ജി വ​ർ​ഗീ​സ് (ഫി​ൽ​മ) എ​ന്നി​വ​ർ സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

ഫൊ​ക്കാ​ന സ​മ്മേ​ള​ന​ത്തെ കൂ​ടു​ത​ൽ ഹൃ​ദ​യ​ഹാ​രി​യാ​ക്കു​വാ​ൻ പ്ര​ശ​സ്ത വോ​ക്ക​ലി​സ്റ്റും വ​യ​ലി​നി​സ്റ്റു​മാ​യ റീ​വ വ​ർ​ഗീ​സ് ന​യി​ക്കു​ന്ന ത​ത്സ​മ​യ സം​ഗീ​ത​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

റീ​ജി​യ​ണ​ൽ ത​ല​ത്തി​ൽ ഫോ​ക്കാ​ന​യു​ടെ സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജം പ​ക​രു​ന്ന ഈ ​നേ​തൃ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് പെ​ൻ​സി​ൽ​വേ​നി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

Latest News

Corehub Up