Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : USBishop

ഗ​ർ​ഭ​ഛിദ്ര ഗു​ളി​ക​ക​ളു​ടെ പ്ര​ചാ​രണം;പ്രാ​ർ​ഥ​ന​യും പ്ര​തി​ഷേ​ധ​വു​മാ​യി യു​എ​സ് മെ​ത്രാ​ൻ സ​മി​തി

വാ​​​​​ഷിം​​​​​ഗ്ട​​​​​ൺ ഡി​​​​സി: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ൽ ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര ഗു​​​​​ളി​​​​​ക​​​​​ക​​​​​ളു​​​​​ടെ ഉ​​​​​പ​​​​​യോ​​​​​ഗ​​​​​വും പ്ര​​​​​ചാ​​​​​ര​​​​​​വും വ​​​​​ർ​​​​ധി​​​​​ച്ചു​​​​വ​​​​​രു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ൽ ഇ​​​​​തി​​​​​നെ​​​​​തി​​​​​രേ ശ​​​​​ക്ത​​​​​മാ​​​​​യ പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യും ബോ​​​​​ധ​​​​​വ​​​​​ത്ക​​​​​ര​​​​​ണ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളു​​​​​മാ​​​​​യി യു​​​​​എ​​​​​സ് ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി.

പ്രോ ​​​​ലൈ​​​​​ഫ് സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഒ​​​​​ക്‌​​​​ടോ​​​​​ബ​​​​​ർ അ​​​​​വ​​​​​സാ​​​​​നം വ​​​​​രെ നീ​​​​​ണ്ടു​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​നാ​​​​യ​​​​​ജ്ഞ​​​​​ത്തി​​​​​നും പ്ര​​​​​തി​​​​​ഷേ​​​​​ധ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​ണ് സ​​​​​ഭ ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

“ഓ​​​​​രോ ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​​​​​വും ഒ​​​​​രു കു​​​​​ഞ്ഞി​​​​​ന്‍റെ മ​​​​​ര​​​​​ണ​​​​​ത്തി​​​​​നും അ​​​​​മ്മ​​​​​യു​​​​​ടെ ആ​​​​​രോ​​​​​ഗ്യ​​​​​ത്തി​​​​​ന് ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യ പ്ര​​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​മാ​​​​​ണ് കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​ന്ന​​​​​ത്. ഗു​​​​​ളി​​​​​ക​​​​​ക​​​​​ൾ എ​​​​​ളു​​​​​പ്പ​​​​​ത്തി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​കാ​​​​​ൻ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​തോ​​​​​ടെ രാ​​​​​ജ്യ​​​​​ത്തു ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​​​​നി​​​​​ര​​​​​ക്കും ആ​​​​​രോ​​​​​ഗ്യ​​​​​സം​​​ബ​​​ന്ധ​​​മാ​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളും ആ​​​​​ശ​​​​​ങ്കാ​​​​​ജ​​​​​ന​​​​​ക​​​​​മാ​​​​​യ രീ​​​​​തി​​​​​യി​​​​​ൽ ഉ​​​​​യ​​​​​രു​​​​​ക​​​​​യാ​​​​​ണ്”-​​​​യു​​​​​എ​​​​സ് മെ​​​​ത്രാ​​​​ൻ​​​​സ​​​​മി​​​​തി പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് പോ​​​​​ൾ കോ​​​​​ക്‌​​​​​ലി​​​​​യും പ്രോ ​​​​ലൈ​​​​​ഫ് ക​​​​​മ്മി​​​​​റ്റി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ഷ​​​​​പ് ഡാ​​​​​നി​​​​​യ​​​​​ൽ തോ​​​​​മ​​​​​സും സം​​​​​യു​​​​​ക്ത പ്ര​​​​​സ്താ​​​​​വ​​​​​ന​​​​​യി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

ഓ​​​​​ൺ​​​​​ലൈ​​​​​ൻ വ​​​​​ഴി​​​​​യും ത​​​​​പാ​​​​​ൽ​​​​മാ​​​​​ർ​​​​​ഗ​​​​​വും ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര ഗു​​​​​ളി​​​​​ക​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​ൻ യു​​​​​എ​​​​​സ് ഫു​​​​​ഡ് ആ​​​​​ൻ​​​​​ഡ് ഡ്ര​​​​​ഗ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​ഷ​​​​​ൻ അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​താ​​​​​ണ് പ്ര​​​​​തി​​​​​സ​​​​​ന്ധി രൂ​​​​​ക്ഷ​​​​​മാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് ബി​​​​​ഷ​​​​​പ്പു​​​​​മാ​​​​​ർ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി. വൈ​​​​​ദ്യ​​​​​സ​​​​​ഹാ​​​​​യ​​​​​മോ മേ​​​​​ൽ​​​​​നോ​​​​​ട്ട​​​​​മോ ഇ​​​​​ല്ലാ​​​​​തെ സ്ത്രീ​​​​​ക​​​​​ൾ ഒ​​​​​റ്റ​​​​​യ്ക്കു ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര​​​​​ത്തി​​​​​ന് മു​​​​​തി​​​​​രു​​​​​ന്ന​​​​​ത് വ​​​​​ലി​​​​​യ അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ൾ​​​​​ക്ക് വ​​​​​ഴി​​​​​വ​​​​യ്​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും ഇ​​​​​തു ചൂ​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ൾ​​​​​ക്ക് ആ​​​​​ക്കം കൂ​​​​​ട്ടു​​​​​ന്നു​​​​​ണ്ടെ​​​​​ന്നും അ​​​​​വ​​​​​ർ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി.

വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ വി​​​​​ശു​​​​​ദ്ധ യൗ​​​​​സേ​​​​​പ്പി​​​​​താ​​​​​വി​​​​​ന്‍റെ മ​​​​​ധ്യ​​​​​സ്ഥ​​​​​ത തേ​​​​​ടി പ്രാ​​​​​ർ​​​​​ഥി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഗ​​​​​ർ​​​​​ഭ​​​​​ച്ഛി​​​​​ദ്ര ഗു​​​​​ളി​​​​​ക​​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ മ​​​​​രു​​​​​ന്ന് ക​​​​​മ്പ​​​​​നി​​​​​ക​​​​​ൾക്കെതി​​​​​രേ​​​​​യു​​​​​ള്ള പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ണി​​​​​ചേ​​​​​ര​​​​​ണ​​​​​മെ​​​​​ന്നും മെ​​​​​ത്രാ​​​​​ൻ​​​​സ​​​​​മി​​​​​തി അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

Latest News

Corehub Up